കൊച്ചിയില്‍ എ വി എ ഗ്രൂപ്പിന്റെ സഞ്ജീവനം ആയുര്‍വേദ ആശുപത്രി

Posted on: October 13, 2018

കൊച്ചി : മെഡിമിക്‌സ്, മേളം, പ്രകൃതി ദത്ത കോസ്‌മെറ്റിക് ഉല്‍പ്പന്ന ബ്രാന്‍ഡായ കേത്ര’എന്നിവയുടെ നിര്‍മ്മാതാക്കളായ എവിഎ ഗ്രൂപ്പിന്റെ സമ്പൂര്‍ണ്ണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി സഞ്ജീവനം പള്ളിക്കരയില്‍ വരുന്ന പതിനെട്ടാം തീയതി മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ആയുര്‍വേദത്തിന് പുറമെ നാച്ചുറോപ്പതി, യോഗ, ഫിസിയോതെറാപ്പി, മോഡേണ്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും ഇവിടെ ലഭ്യമാണ്.

ആയുര്‍വേദ ഡോക്ടര്‍മാര്‍, അലോപ്പതി സ്‌പെഷ്യലിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പരിശീലനം ലഭിച്ച മറ്റു തെറാപ്പിസ്റ്റുകള്‍ എന്നിവരും ഇവിടെ ഉണ്ട്. പേശീ സംബന്ധമായ അസുഖങ്ങള്‍, അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീജന്യ രോഗങ്ങളായ വന്ധ്യത, ഗൈനക്കോളജി, ത്വക്ക്, തലമുടി സംരക്ഷണം എന്നിവയില്‍ പ്രത്യേക ചികിത്സകള്‍ ലഭ്യമാക്കാനാണ് സഞ്ജീവനം ലക്ഷ്യം വെക്കുന്നത്.

ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഫിറ്റ്‌നസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, ഇ-ലൈബ്രറി, സിനിമ തിയേറ്റര്‍, യോഗ ഡെക്കുകള്‍, വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ ഉണ്ട്. വിശാലമായ എല്ലാ വിധ സൗകര്യങ്ങളോടെയും കൂടെയുള്ള മുറികള്‍ ആണ് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സജ്ജീകരിച്ചിരിക്കുന്നത്.

തീര്‍ത്തും പരിസ്ഥിതി സൗഹൃദമായാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനവും കുറവാണ്. സംസ്ഥാനത്തു തന്നെ ഇതാദ്യമായി എച്ച്‌വിഎസി സംവിധാനം വഴി വെള്ളം ചൂടാക്കുന്ന ആശുപത്രി കൂടിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ആശുപത്രിക്ക് ആവശ്യം വരുന്ന ആകെ വൈദ്യുതിയുടെ 50 ശതമാനവും സൗരോര്‍ജ്ജത്തില്‍ നിന്നാക്കാനായും പദ്ധതി ഉണ്ട്.

ഞങ്ങളുടെ കുടുംബത്തിന് ആയുര്‍വേദത്തില്‍ 400 വര്‍ഷത്തെ പാരമ്പര്യം ഉണ്ട്. അതുകൊണ്ട് തന്നെ ആയുര്‍വേദത്തിലൂടെ എന്തെങ്കിലും സമൂഹത്തിനു തിരിച്ചു നല്‍കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്. ആധുനിക വൈദ്യ ശാസ്ത്രവും ആയുര്‍വേദവും ചേര്‍ത്ത് ആയുര്‍വേദത്തെ മുന്നിലേക്ക് നയിക്കാനാണ് സഞ്ജീവനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ആയുര്‍വേദ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമായി സഞ്ജീവനത്തെ മാറ്റുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്ന് എവിഎ ഗ്രൂപ്പ് എം ഡി ഡോ. എ. വി. അനൂപ് പറഞ്ഞു.