ഗീതാ ഗോപിനാഥ് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ്

Posted on: October 2, 2018

ന്യൂഡല്‍ഹി : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിനെ രാജ്യാന്തര നാണ്യനിധിയുടെ (ഐ എം എഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്ഫീല്‍ഡ് ഈ വര്‍ഷം സ്ഥാനമൊഴിയും.

ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ശേഷം ഇന്ത്യയില്‍ നിന്ന് ഈസ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗീത. ഹാര്‍വഡ് സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രഫസറാണ് ഗീത. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അംഗത്വവും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി. വി. ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസുരുവിലാണ് പഠിച്ചു വളര്‍ന്നത്.

ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷ്ടിംഗ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് എം എയും പ്രിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. യുവ ലേകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം തെരഞ്ഞെടുത്തിരുന്നു.

TAGS: Geetha Gopinath |