സിയാലിനു മാസ്റ്റര്‍ പ്ലാന്‍ ഒരുക്കാന്‍ നെതര്‍ലന്‍ഡ്‌സ് സംഘമെത്തി

Posted on: September 11, 2018

നെടുമ്പാശേരി : വെള്ളപ്പൊക്കത്തില്‍ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തെയും പരിസരങ്ങളെയും സംരക്ഷിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍) നടപ്പാക്കുന്ന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി. നെതര്‍ലന്‍ഡ്‌സ് വാട്ടര്‍ മാനേജ്‌മെന്റ് വകുപ്പ് ബിസിനസ് ഹെഡ് വാന്‍ഡെന്‍ ബൂമന്‍. റീജനല്‍ മാനേജര്‍ എച്ച്.ഡി ലാബോഗിരി എന്നിവരാണ് വന്നിട്ടുള്ളത്.

ഇവര്‍ വിമാനത്താവള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിമാനത്താവള ടെര്‍മിനലുകളും ഓപ്പറേഷനല്‍ ഏരിയയും പരിസരങ്ങളും സന്ദര്‍ശിച്ചു. രണ്ടു ദിവസംകൂടി പരിശോധനകളും സന്ദറശനവും തുടരും. കിറ്റ്‌കോയും സിയാലും ചേര്‍ന്ന് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പഠിക്കും. സിയാല്‍ തയാറാക്കിയ വിവിധ പദ്ധതികളുടെ സാധ്യതകളും പഠിക്കുന്നുണ്ട്.

പെരിയാറ്റില്‍ നിന്ന് ചെങ്ങല്‍തോട് ആരംഭിക്കുന്നിടത്തെ റഗുലേറ്റര്‍ കം ബ്രിജ്, ചെറുപാലങ്ങള്‍, തുടങ്ങിയവയാണ് പദ്ധതികളിലുള്ളത്. എല്ലാം വിശദമായി പരിശോധിച്ച ശേഷമാവും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അന്തിമ പദ്ധതിക്കു ൂ്രപരേഖ തയ്യാറാക്കുക.

TAGS: Cial |