5 കോടി രൂപയുടെ സഹായവുമായി ആക്‌സിസ് ബാങ്ക്

Posted on: August 28, 2018

കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെ നേരിടാന്‍ ആക്‌സിസ് ബാങ്ക് 5 കോടി രൂപയുടെ സഹായം നല്‍കും. ഇതില്‍ 2 കോടി രൂപയുടെ ചെക്ക് ആക്‌സിസ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാക്കി മൂന്ന് കോടി രൂപയുടെ ദുരിതാശ്വാസ സേവനങ്ങള്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.

പ്രളയം ദുരിതം വിതച്ച കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സഹായങ്ങളും ബാങ്ക് നല്‍കുന്നതാണ്. ചെക്ക് മടങ്ങിയാല്‍ ഈടാക്കുന്ന പിഴയും വായ്പാ തിരിച്ചടവ് വൈകുന്നതിന് ചുമത്തുന്ന അധിക തുകയും ആഗസ്റ്റ് മാസം ഈടാക്കില്ല. ക്രെഡിറ്റ് കാര്‍ഡ്, മറ്റ് റീട്ടെയില്‍ ലോണുകള്‍, ഭവന, വാഹന, സ്വര്‍ണ്ണ, വ്യക്തിഗത വായ്പകളും ഇതില്‍ ഉള്‍പ്പെടും. കേരളത്തില്‍ പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് രാജീവ് ആനന്ദ് പറഞ്ഞു.

ആക്‌സിസ് ബാങ്ക് ജീവനക്കാരും പ്രളയ ബാധിത മേഖലകളില്‍ സഹായവുമായി ഉണ്ടായിരുന്നു.’ ആക്‌സിസ് ‘സഹായത” പ്രകാരം ജീവനക്കാര്‍ അരി, ഗോതമ്പ്, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ കോട്ടയം, ആലപ്പുഴ, പാലാ, വൈക്കം എന്നീ സ്ഥലങ്ങളില്‍ വിതരണം ചെയ്തു.

TAGS: Axis Bank |