വായ്പകള്‍ക്ക് മൊറട്ടോറിയം

Posted on: August 23, 2018

തിരുവനന്തപുരം : പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ആറു മാസം മറ്റു വായ്പകള്‍ക്ക് ഒരു വര്‍ഷവും മൊറട്ടോറിയം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണു തീരുമാനം. കാര്‍ഷിക വായ്പകള്‍ പുനഃക്രമീകരിക്കാന്‍ അഞ്ചുവര്‍ഷം സാവകാശം നല്‍കും. വായ്പ പുനഃക്രമീകരണത്തിനും മൊറട്ടോറിയത്തിനും ജൂലൈ 31 മുതല്‍ പ്രാബല്യമുണ്ടായിരിക്കും.

മൂന്നു മാസത്തേക്കു ജപ്തി നടപടികള്‍ പാടില്ലെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയബാധിതര്‍ക്കു ഡിസംബര്‍ 31 വരെ സെക്യൂരിറ്റിയും മാര്‍ജിനുമില്ലാതെ വായ്പ. പാസ് ബുക്കും എടിഎം കാര്‍ഡും നഷ്ടമായവര്‍ക്കു സര്‍വീസ് ചാര്‍ജില്ലാതെ പുതിയവ. മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴയില്ല. സ്‌റ്റോക്ക് നഷ്ടമായ വ്യാപാരികള്‍ക്കു തിരിച്ചടവു സാവകാശത്തോടെ വായ്പ.