വാഹന റജിസ്‌ട്രേഷന്‍ ആറ് കേന്ദ്രങ്ങള്‍ കൂടി

Posted on: August 3, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ കോഡുകളില്‍ ഇനി ആറെണ്ണം കൂടി. കെ. എല്‍ 01 മുതല്‍ കെ എല്‍ 73 വരെയാണ് ഇപ്പോള്‍ വിവിധ ആര്‍ ടി ഓഫീസുകള്‍ക്കും സബ് ആര്‍ ടി ഓഫീസുകള്‍ക്കുമായി നല്‍കിയിട്ടുള്ളത്. പുതുതായി രൂപീകരിച്ച ആറു സബ് ആര്‍ ടി ഓഫീസുകള്‍ക്കായി കെ എല്‍ 74 മുതല്‍ കെഎല്‍ 79 വരെ അനുവദിച്ചു.

കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെളളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഈ ആറിടങ്ങളില്‍ പുതിയ സബ് ആര്‍ ടി ഓഫീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കോഡിനു ശേഷം വരുന്ന 1 മുതല്‍ 9999 വരെയുള്ള റജിസ്‌ട്രേഷന്‍ നമ്പറുകള്‍ വാഹന ഉടമ തെരഞ്ഞെടുക്കുകയാണെങ്കില്‍ 3000 രൂപയാണു ഫീസ്. ഫാന്‍സി നമ്പറുകള്‍ക്കു ഫീസ് ഉയരും. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാര്‍ വന്നാല്‍ ലേലത്തിലൂടെ നമ്പര്‍ നല്‍കും.