ഇന്ത്യയില്‍ 100 ഷോറൂമുകള്‍ എന്ന നേട്ടത്തിലേക്ക് കല്യാണ്‍ ജൂവലേഴ്‌സ്

Posted on: July 6, 2018

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയില്‍ പത്തു ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നു. ഇതോടെ ഇന്ത്യയില്‍ ഷോറൂമുകളുടെ എണ്ണം 100 ആകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ജൂവലറി ഗ്രൂപ്പ് ആദ്യമായിയാണ് ഇന്ത്യയില്‍ 100 ഷോറൂമുകള്‍ തികയ്ക്കുന്നത്.

പത്തു പുതിയ ഷോറൂമുകള്‍ക്കായി 500 കോടി രൂപയാണ് കമ്പനി നീക്കി വയ്ക്കുന്നത്. ആദ്യ ഷോറൂം മുതല്‍ നൂറാമത് ഷോറൂം വരെയുള്ള യാത്ര സംഭവബഹുലമായിരുന്നുവെന്ന് കല്യാണ്‍ ജൂവല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് കല്യാണ രാമന്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഇന്‍ഡോര്‍, മഹാരാഷ്ടട്രയിലെ നാഗ് പൂര്‍, ഛത്തീസ്ഗഢിലെ റയ്പൂര്‍ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ തുറക്കും. ഡല്‍ഹിയില്‍ മൂന്നും കാണ്‍പൂരിലും ഉത്തര്‍പ്രദേശിലും ഓരോന്നു വീതവും ഷോറൂമുകള്‍ ജൂലായില്‍ തന്നെ ആരംഭിക്കും. അസമിലെ ഗുഹവാട്ടി, ബംഗാളിലെ സിലിഗു എന്നിവിടങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കും. നൂറാമത്തെ ഷോറൂം ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരിക്കും ആരംഭിക്കുക.

ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം കത്രീന കെയ്ഫ് ആയിരിക്കും ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുക. അഞ്ച് വിദേശ രാജ്യങ്ങളിലായി കല്യാണിന് 32 ഷോറൂമുകളുണ്ട്. ഇതുകൂടി ചേരുന്നതോടെ മൊത്തം ഷോറൂമുകളുടെ എണ്ണം 132 ആയി ഉയരുമെന്ന് കല്യാണ രാമന്‍ വ്യക്തമാക്കി. ഇതിനു പുറമെ 650 മൈ കല്യാണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആന്‍ഡ് മിനി ഡയമണ്ട് സേറ്റാറുകളുണ്ട്.  കല്യാണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആന്‍ഡ് മിനി ഡയമണ്ട് സേറ്റാറുകളുണ്ട്.