ഈസ്‌റ്റേൺ ഭൂമിക കൊച്ചിയിൽ 13 വനിതകളെ ആദരിച്ചു

Posted on: March 14, 2018

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് പരിപാടിയിൽ തെരഞ്ഞെടുത്ത 13 വനിതകളെ ആദരിച്ചു. തുടർച്ചയായ നാലാം വർഷവും നടത്തുന്ന ഈ പരിപാടിയിൽ സാധാരണക്കാരായ വനിതകൾ സമൂഹത്തിന്റെ വികസനത്തിനു നൽകിയ സംഭാവനകൾക്കാണ് അംഗീകാരം നല്കിയത്. ഈ വർഷം കേരളം, കർണ്ണാടക, ലക്‌നൗ, പൂനെ, തമിഴ്‌നാട്, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ഇതേ സമയം വനിതകളെ ആദരിച്ചു.

ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ വിജയികൾക്ക് ഉപഹാരം നൽകി. ഈസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പ്രശസ്തിപത്രവും, ഡയറക്ടർ ഷെറിൻ നവാസും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്‌സ് വിമൻസ് വിംഗ് സെക്രട്ടറി ഷീല മത്തായിയും ചേർന്ന് സ്‌നേഹോപഹാരവും വിതരണം ചെയ്തു.

കൊച്ചി താജ് ഗേറ്റ്‌വേയിൽ നടന്ന ചടങ്ങിൽ സതി ദേവി, ലതീഷ അൻസാരി, ഷൈനി രാജ്കുമാർ, ഗീത വാഴച്ചാൽ, പ്രിയ സുമേഷ്, രേണുക ശശികുമാർ, സാറ ഷെയ്ഖ, സെലീന മൈക്കിൾ, ഉമ പ്രേമൻ, ഡോ. എം.എസ്. സുനിൽ, വി.കെ. സുഹറ, ജിലുമോൾ മാരിയറ്റ്, ഗ്രേസി തോമസ് എന്നിവെരയാണ് ആദരിച്ചത്.