ഡയറി ഇൻഡസ്ട്രി കോൺഫറൻസ് 8 മുതൽ

Posted on: February 6, 2018

കൊച്ചി : ക്ഷീരോത്പാദന-സംസ്‌കരണ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വാർഷിക സമ്മേളനമായ ഡയറി ഇൻഡസ്ട്രി കോൺഫറൻസ് ഫെബ്രുവരി 8 മുതൽ 10 വരെ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ നടക്കും. കോൺഫറൻസിന്റെ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു, 8 ന് രാവിലെ 11 ന് നിർവഹിക്കും.

30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഈ മഹാമേളയ്ക്ക് ആതിഥ്യമരുളുന്നത്. മുമ്പ് 1988 ൽ തിരുവനന്തപുരത്തായിരുന്നു ഡയറി കോൺഫറൻസ് സംഘടിപ്പിച്ചത്. ക്ഷീര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന പ്രബന്ധങ്ങളുടെ അവതരണം, കർഷകോൻമുഖ ചർച്ചാപരിപാടികൾ തുടങ്ങി നിരവധി ഘടകങ്ങൾ കൺവൻഷനിലുണ്ട്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കമ്പനികളുടെ 150 ൽപ്പരം സ്റ്റാളുകളാണ് പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്. വിവിധ വ്യവസായ സംരംഭങ്ങളുടെ പ്രതിനിധികളായി 4000 ത്തോളം പേർ കോൺഫറൻസിൽ പങ്കെടുക്കും.