ഫസ്റ്റ് ഫുഡ് : കൾച്ചർ ഓഫ് ടേസ്റ്റ് പ്രകാശനം ചെയ്തു

Posted on: March 23, 2017

കൊച്ചി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) പ്രസിദ്ധീകരിച്ച ഫസ്റ്റ് ഫുഡ് : കൾച്ചർ ഓഫ് ടേസ്റ്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകൃതിയും ഭക്ഷണവും പോഷകാഹാരവുമായുള്ള അറിവുകൾ നമ്മുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പുസ്തകം അവതരിപ്പിച്ചുകൊണ്ട് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നാരായൺ അഭിപ്രായപ്പെട്ടു.

കൊച്ചി ബിനാലെ വേദിയായ ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിലെ ദി പവലിയനിൽ നടന്ന പാനൽ ഡിസ്‌ക്കഷനിൽ വി. ബാലകൃഷ്ണൻ (കമ്യൂണിറ്റി അഗ്രോബയോഡൈവേഴ്‌സിറ്റി സെന്റർ എംഎസ്എസ്ആർഎഫ് വയനാട്), ജോൺ കുര്യൻ (അസിം പ്രേംജി യൂണിവേഴ്‌സിറ്റി ബംഗലുരു), എം.കെ. പ്രസാദ് (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), രാമു ബട്ട്‌ലർ(ഷെഫ്, രമദ കൊച്ചി), എസ്. ഉഷ (എക്‌സിക്യൂട്ടീവ് ഡയറക്ടർ തണൽ) എന്നിവർ പങ്കെടുത്തു.