മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ശക്തിശ്രോതസ് : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted on: November 8, 2016
ജനശബ്ദം ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസ് ഓഫീസ് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പി. സി. ജോർജ് എംഎൽഎ, ആർ. അജിരാജകുമാർ, ജോസ് പാറേക്കാട്ട്, എൻ.റോജ, എബി ജെ. ജോസ്, സാംജി പഴയപറമ്പിൽ, തങ്കമണി ദിവാകരൻ, ഡോ. കെ.സിദ്ധാർത്ഥൻ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം : മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ശക്തി ശ്രോതസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജനശബ്ദം ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസ് ഗവൺമെന്റ് പ്രസ് റോഡിലുള്ള ജെയ്ക് ടവറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വതന്ത്രമായ മാധ്യമപ്രവർത്തനം ജനാധിപത്യത്തിനു ശക്തി പകരുമെന്നും ജനാധിപത്യത്തിന്റെ നിലനിൽപ്പിനു സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിനു പൂർണതയുണ്ടാവുകയില്ലെന്നു പി. സി. ജോർജ് എംഎൽഎ പറഞ്ഞു. ജനാധിപത്യവും മാധ്യമപ്രവർത്തനവും ഇഴചേർന്നാണ് കിടക്കുന്നത്. സത്യത്തെ ഭയക്കുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരു നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് എഡിറ്റർ ആർ.അജിരാജകുമാർ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, കോർപറേഷൻ കൗൺസിലർ എം.വി. ജയലക്ഷ്മി, മാനേജിംഗ് എഡിറ്റർ എൻ.റോജ തുടങ്ങിയവർ സംസാരിച്ചു. അസോസിയേറ്റ് എഡിറ്റർ ജോസ് പാറേക്കാട്ട് സ്വാഗതവും കോട്ടയം ബ്യൂറോ ചീഫ് എബി ജെ. ജോസ് നന്ദിയും പറഞ്ഞു.