സൈനികർക്ക് ആശംസയർപ്പിച്ച് ലുലു മാളിൽ 6,000 ലേറെ ദീപങ്ങൾ തെളിഞ്ഞു

Posted on: October 28, 2016

lulu-diwali-2016-big

കൊച്ചി : ഇന്ത്യൻ സൈനികർക്ക് ആശംസയർപ്പിച്ച് ലുലു മാളിൽ തെളിഞ്ഞ ദീപങ്ങൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. ഈ ദീപാവലിക്ക് സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ലുലു മാളിൽ ആറായിരത്തിലേറെ ദീപങ്ങൾ മൺചിരാതിൽ തീർത്ത നെയ് വിളക്കുകളിൽ തെളിഞ്ഞത്. സൈനികർക്ക് അഭിവാദ്യമർപ്പിച്ച് ലുലു മാളിന് മുന്നിൽ ഒരുക്കിയ സന്ദേശത്തിൽ 3000-ലേറെ ദീപങ്ങൾ ഉണ്ടായിരുന്നു. ലുലു സല്യൂട്ട്‌സ് അവർ സോൾജ്യേഴ്‌സ് എന്നാണ് മൺചിരാതുകളിൽ തീർത്തത്. ഇതിനോടൊപ്പം ലുലുമാളിന്റെ വിവിധ ഭാഗങ്ങളിലും 3000 ലേറെ ദീപങ്ങളുമുണ്ടായിരുന്നു.

മൺചിരാതുകളിൽ 6000 ത്തോളം ദീപങ്ങൾ ഒരു മിനിട്ടിനുള്ളിൽ തെളിച്ചുകൊണ്ടാണ് ലുലു മാൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡസിൽ ഇടം നേടുന്ന ഏഷ്യലിലെ പ്രഥമ മാളാണ് ഇടപ്പള്ളിലുലുമാൾ.

മൺചിരാതുകളിൽ ദീപം പകർന്ന് കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭ ചെയർപേഴ്‌സൺ ജെസ്സി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കളമശേരി നഗരസഭ കൗൺസിലർ ബിന്ദു മനോഹരൻ, ജെ സി ഐ സോൺ പ്രസിഡന്റ് സി.എസ്. അജ്മൽ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലുഗ്രൂപ്പ് സിഎഫ്ഒ ഒ. ശേഖർ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ഡെപ്യൂട്ടി മാനേജർ കെ. കെ. ഷരീഫ്, ലുലു ലോജിസ്റ്റിക്‌സ് മാനേജർ ദിലീപ് വർമ്മ എന്നിവർ പ്രസംഗിച്ചു.

ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുറമേ മെട്രോ തൊഴിലാളികൾ, കൊച്ചിൻ എൻജിനീയറിംഗ് കോളേജ്, എസ് സി എം എസ് കോളേജ്, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 2000 ലേറെ പേർ പങ്കെടുത്തു.

TAGS: Lulu Mall |