ഓണക്കാലത്ത് 50 % വളർച്ച ലക്ഷ്യമിട്ട് ലോയ്ഡ്

Posted on: September 4, 2016

 

ലോയ്ഡിന്റെ ഓണം ഓഫർ - ഭാഗ്യകണ്ണാടി കൊച്ചിയിൽ ലോയ്ഡ് ബ്രാൻഡ് അംബാസഡർ മോഹൻലാൽ അവതരിപ്പിക്കുന്നു. ലോയ്ഡ് ഇലക്ട്രിക് ആൻഡ് എൻജിനീയറിംഗ് ഡയറക്ടർ നിപുൻ സിംഘാൾ, സൗത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാബു അല്ലാഡി, കേരള തമിഴ്‌നാട് റീജണൽ മാനേജർ അനീഷ് വി. നായർ തുടങ്ങിയവർ സമീപം.

ലോയ്ഡിന്റെ ഓണം ഓഫർ – ഭാഗ്യകണ്ണാടി കൊച്ചിയിൽ ലോയ്ഡ് ബ്രാൻഡ് അംബാസഡർ മോഹൻലാൽ അവതരിപ്പിക്കുന്നു. ലോയ്ഡ് ഇലക്ട്രിക് ആൻഡ് എൻജിനീയറിംഗ് ഡയറക്ടർ നിപുൻ സിംഘാൾ, സൗത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാബു അല്ലാഡി, കേരള തമിഴ്‌നാട് റീജണൽ മാനേജർ അനീഷ് വി. നായർ തുടങ്ങിയവർ സമീപം.

കൊച്ചി : പ്രമുഖ എയർകണ്ടീഷ്ണർ ഗൃഹോപകരണ നിർമ്മാതാക്കളായ ലോയ്ഡ് ഭാഗ്യകണ്ണാടി എന്ന പേരിൽ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഓണക്കാലത്ത്  50% വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ പദ്മശ്രീ ഭരത് മോഹൻലാലാണ് ഓണക്കാല ഓഫറുകൾ പ്രഖ്യാപിച്ചത്.

ഭാഗ്യകണ്ണാടി സ്‌കീമിലൂടെ എല്ലാ ലോയ്ഡ് പർച്ചേസിനൊപ്പവും ഉറപ്പുള്ള സമ്മാനങ്ങളും 1 ലക്ഷം രൂപവരെ കാഷ് ബാക്കും നേടാവുതാണ്. കൂടാതെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം ഓണം ആഘോഷിക്കാനുള്ള സുവർണ്ണാവസരവും കമ്പനി ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്.

എല്ലാ എൽഇഡി ടിവികൾക്കും എസികൾക്കും 5 വർഷം ഫുൾ വാറന്റി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 75 കോടിയുടെ
വിറ്റുവരവാണ് ഈ ഓണത്തിന് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ നിപുൻ സിംഘാൾ പറഞ്ഞു. ചടങ്ങിൽ റീജണൽ മാനേജർ അനീഷ് വി. നായർ പ്രസംഗിച്ചു. സ്‌കീമിന്റെ ഭാഗമായ മീറ്റ് ആൻഡ് ഗ്രീറ്റ് മോഹൻലാൽ എന്ന മത്സരത്തിന്റെ ആദ്യഘട്ട വിജയികൾക്കും പ്രമുഖ കമ്പനി ഡീലർമാർക്കുമൊപ്പം മോഹൻലാൽ സമയം ചെലവഴിച്ചു.