അടിപൊളി വെബ്‌സൈറ്റും ആപ്പും ആരംഭിച്ചു

Posted on: September 2, 2016

Adipoly-app-launch-Big

കൊച്ചി : കേരളത്തിലെ ഉപഭോക്താക്കൾക്കായി അടിപൊളി വെബ്‌സൈറ്റും അടിപൊളി ബെസ്റ്റ് പ്രോഡക്ട്‌സ് ബെസ്റ്റ് പ്രൈസ് ആപ്പും അവതരിപ്പിച്ചു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മലയാളികൾക്കു വേണ്ടി മലയാളി നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് ആപ്പാണ് അടിപൊളിയെന്ന് മാനേജിംഗ് ഡയറക്ടർ സയ്യിദ് ഹമീദും ഡയറക്ടർ (ഓപറേഷൻസ്) ബിജു കുറ്റിക്കാട്ടും പറഞ്ഞു.

ദേശീയതലത്തിലുള്ള ഓൺലൈൻ പോർട്ടലുകൾ കേരളത്തിൽ മോശം സേവനം നൽകുകയും സാധനങ്ങളുടെ വിതരണത്തിനു വലിയ കാലതാമസമെടുക്കുകയും ചെയ്യുന്നതാണ് അടിപൊളിയുടെ പിറവിയ്ക്കു പ്രധാന കാരണമായത്. കേരളത്തിലെവിടെയും പരമാവധി 48 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വിതരണം ചെയ്യാനാണ് അടിപൊളി ഉദ്ദേശിക്കുന്നത്.

തുടക്കത്തിൽ കൊച്ചിയിൽ ഉത്പന്നം സാങ്കേതിക വിദഗ്ധർ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുകയും തുടർന്നുള്ള ആറു മാസത്തേയ്ക്ക് വിൽപനാനന്തര സേവനങ്ങൾ നൽകുകയും ചെയ്യും. വരുന്ന ആറു മാസത്തിനുള്ളിൽ ഈ സേവനങ്ങൾ കേരളമെങ്ങും വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് ആപ്പിൾ ഇൻകോർപറേറ്റഡിന്റെ മുൻ കേരള മേധാവിയായിരുന്നു ബിജു കുറ്റിക്കാട്ട് പറഞ്ഞു.

അടിപൊളി വെറുമൊരു ഇ-കൊമഴ്‌സ് ആപ്പ് മാത്രമല്ല. കേരളീയരുടെ നിരവധിയായ ആവശ്യങ്ങൾ നിറവേറ്റുന്ന സമൂഹ ബന്ധിതമായ നിരവധി പ്രവർത്തനങ്ങളും ഇതിലുണ്ടായിരിക്കും. മൊബൈൽ, ഡിടിഎച്ച്, ഡാറ്റാ കാർഡ് എന്നിവ റീചാർജ് ചെയ്യാനും മൊബൈൽ ബില്ലുകൾ അടയ്ക്കാനും ഈ ആപ്പ് സൗകര്യമേർപ്പെടുത്തുന്നു. ടിവി പരിപാടികളുടെ സമയം, ട്രെയിൻ സമയം, സ്വർണ വില വിവരങ്ങൾ, കറൻസി നിരക്കുകൾ, കേരള സംസ്ഥാന ലോട്ടറി ഫലങ്ങൾ, തൊഴിലന്വേഷണ സൗകര്യങ്ങൾ തുടങ്ങിയവയും അടിപൊളി നൽകുന്നുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: Adipoli |