ലുലുമാളിൽ കേക്ക് മിക്‌സിംഗ് കാർണിവൽ

Posted on: September 2, 2016

Lulu-Mall-Cake-mixing-2016-

കൊച്ചി : ക്രിസ്മസ് നാളിൽ മലയാളികളുടെ നാവിൽ മധുരം നിറയ്ക്കുന്നതിനായി ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കേക്ക് മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചു. 30,000 ലേറെ ഡ്രൈ ഫ്രൂട്ട്‌സ് റിച്ച് കേക്കുകളാണ് ലുലുമാളിൽ തയാറാക്കുന്നത്.

സിനിമാ താരങ്ങളായ ലെന, നിയാസ് എന്നിവർ ചേർന്ന് കേക്ക് മിക്‌സിംഗ് കാർണിവൽ ഉദ്ഘാടനം ചെയ്തു. ലുലുമാളിൽ പ്രത്യേകം തയാറാക്കിയ 50 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക്മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചത്.

കേക്ക് മിക്‌സിംഗ് കാർണിവലിൽ 4000 കിലോഗ്രാം ഡ്രൈഫ്രൂട്ട്‌സ് മിക്‌സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാൻഡിഡ് ചെറി, ലൈം പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് ഫ്രൂട്ട്ജാം, മിക്‌സഡ് സ്‌പൈസ് എന്നിവയാണ് കാർണിവലിൽ മിക്‌സ് ചെയ്തത്.

മിക്‌സുചെയ്ത് ഫ്രൂട്ട്‌സ് മൂന്നുമാസം സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുന്നത്. മദ്യവും കൃത്രിമ കളറും ഇല്ലാതെയാണ് ്‌കേക്ക് ലുലു മാളിൽ കേക്കുകൾ നിർമ്മിക്കുന്നത്. ക്രിസ്മസ് നാളുകളിലേക്കായി 50 വ്യത്യസ്ത ഇനത്തിലുള്ള കേക്കുകൾ ലുലു മാളിൽ തയാറാക്കുന്നുണ്ട്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗർ ഫ്രീ പ്ലം കേക്ക്, എഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് എന്നിവയാണ് ലുലുമാളിൽ തയാറാക്കുന്നത്.

ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, കൊച്ചി മാരിയറ്റ് ജനറൽ മാനേജർ വിനീത് മിശ്ര, ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലുമാൾ അസി. മാനേജർ കെ. കെ. ഷരീഫ്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ മദൻകുമാർ എന്നിവർ കേക്ക് മിക്‌സിംഗ് കാർണിവലിന് നേതൃത്വം നൽകി.