എസ്. വെങ്കിട്ടരാമൻ എസ് ബി ഐ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു

Posted on: August 21, 2016

 

Venkitta-raman-SBI-cgm-kera

തിരുവനന്തപുരം : ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ എസ്. വെങ്കിട്ടരാമൻ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ബാങ്കിന്റെ കേരളത്തിലെയും ലക്ഷ്വദ്വീപിലെയും ശാഖകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിക്കും.

1983 ൽ പ്രൊബഷണറി ഓഫീസറായാണ് വെങ്കിട്ടരാമൻ ബാങ്കിൽ ചേർന്നത്. കോർപ്പറേറ്റ് ബാങ്കിംഗ്, ഇന്റർനാഷണൽ ബാങ്കിംഗ് റീട്ടെയ്ൽ ബാങ്കിംഗ് പോലുള്ള ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ലണ്ടൻ ശാഖയുടെ സിഇഒ ആയിരുന്ന അദ്ദേഹം ദക്ഷിണാഫ്രിക്കൻ പ്രവർത്തനങ്ങളുടെ റീജണൽ ഹെഡ് ആൻഡ് സിഇഒ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.