സ്റ്റാർ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി പരിഷ്‌കരിച്ചു

Posted on: April 29, 2015

Star-Comprehensive-Insuranc

കൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി പ്രീമിയത്തിൽ വർധന വരുത്താതെ തന്നെ നിലവിലുള്ള സ്റ്റാർ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി ഉദാര വ്യവസ്ഥകളോടെ പരിഷ്‌കരിച്ചു. ഇനിമുതൽ ബേരിയാട്രിക് ശസ്ത്രക്രിയക്ക് അനുബന്ധ ചെലവുകൾ സഹിതം ഈ പോളിസി പ്രകാരം 250,000 രൂപ വരെ അനുവദിക്കും.

7.5 ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഇൻഷുറൻസ് ഉള്ള പക്ഷം എയർ ആംബുലൻസ് ചെലവിനും കവറേജ് ഉണ്ടാകും, ഇൻഷുറൻസ് തുകയുടെ 10% വരെ. പോളിസി ഉടമകൾക്ക് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ അംഗീകൃത ഡോക്ടർമാരിൽനിന്ന് സെക്കൻഡ് ഒപ്പീനിയൻ എടുക്കാനുള്ള സൗകര്യവുമുണ്ടാകും. കമ്പനിയുടെ അംഗീകൃത ആശുപത്രികളിൽ ഔട്ട് പേഷ്യന്റ് കൺസൽട്ടേഷനു വിധേയരാകുന്ന പോളിസി ഉടമകൾക്ക് (ദന്തം, നേത്രം ഒഴികെ) ഓരോ തവണയും 300 രൂപ അനുവദിക്കും. പക്ഷേ 3000 രൂപ ആയിരിക്കും പോളിസി കാലാവധിയിൽ ലഭിക്കാവുന്ന പരമാവധി തുക.

മരണത്തിനും ശാരീരിക വൈകല്യത്തിനും നഷ്ട പരിഹാരം നൽകുന്ന പേഴ്‌സണൽ ആക്‌സിഡന്റ് കവറും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കമ്പനിയുടെ എല്ലാ ഇടപാടുകളും ഇലക്‌ട്രോണിക് സംവിധാനത്തിലാക്കിക്കഴിഞ്ഞു.