മാക്‌സ് ലൈഫിന് റെക്കോഡ് നേട്ടം

Posted on: November 5, 2013

Max-logoമാക്‌സ് ലൈഫ് ഇൻഷുറൻസിന് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം പകുതിയിൽ എല്ലാ മേഖലയിലും റെക്കോഡ് നേട്ടം കൈവരിച്ചു. പുതിയ ബിസിനസ് പ്രിമിയം 11 ശതമാനം വളർച്ചയോടെ 904 കോടി രൂപയായി. വിപണി പങ്കാളിത്തം 10.4 ശതമാനം വർധിച്ചു.

ഗ്രോസ് റിട്ടൺ പ്രീമിയം നാല് ശതമാനം വർധനവോടെ 3005 കോടി രുപയിലെത്തി. ഓഹരി ഉടമകളുടെ നികുതി പൂർവ ലാഭവിഹിതം രണ്ടുശതമാനം വളർച്ചയോടെ 248 കോടിരൂപയായി ഉയർന്നു.

ഓഹരി ഉടമകൾക്ക് 128 കോടി രൂപ ഇടക്കാല ഡിവിഡൻഡ് പ്രഖ്യാപിച്ചു. മുൻവർഷത്തെക്കാൾ 29 ശതമാനം അപ്‌വേഡ് റിവിഷൻ ആണിത്.
അസറ്റ്‌സ് അണ്ടർ മാനേജ്‌മെന്റ് 13 ശതമാനം വർധനയോടെ 21,735 കോടി രൂപയായി. സോൾവെൻസി അനുപാതം. നിർദ്ദിഷ്ട 150 ശതമാനത്തോക്കാൾ 521 ശതമാനം ഉയർന്നത് കമ്പനിയുടെ കരുത്തുറ്റതും സുദൃഡവുമായ സമ്പത്തിക അടിത്തറയെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസ് സി ഇ ഒ യും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ് ചൂണ്ടിക്കാട്ടി.

നടപ്പ് വർഷം ആദ്യപകുതിയിൽ 91.67 ശതമാനം ക്ലെയിമുകൾക്കും പണം കൊടുത്തു. കേവലം 3.97 ക്ലെയിമുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. റിന്യുവൽ പ്രിമിയം ഒരു ശതമാനം വർധനവേടെ 2.101 കോടി രുപയിലെത്തി.

TAGS: Insurance | MAXLIFE |