സ്മാർട്ട് ട്രാവലറുമായി ഭാർതി ആക്‌സ

Posted on: April 4, 2015

Bharti-AXA-Smart-Travel-Pla

കൊച്ചി : വിദ്യാർത്ഥികൾക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ആഗോള തലത്തിൽ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്ന സ്മാർട്ട് ട്രാവലർ ഭാർതി ആക്‌സ ജനറൽ ഇൻഷുറൻസ് കമ്പനി വിപണിയിൽ അവതരിപ്പിച്ചു.

രണ്ട് പ്രധാന പ്ലാനുകളാണ് സ്മാർട്ട് ട്രാവലർ ഇൻഷുറൻസ് പോളിസി മുന്നോട്ടു വയ്ക്കുന്നത്. വ്യക്തികൾ, കുടുംബങ്ങൾ നിരന്തരമായി യാത്ര ചെയ്യുന്നവർ എന്നീ വിഭാഗങ്ങൾക്കായി ആനുവൽ മൾട്ടി ട്രിപ്പ് ഇന്റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനും 16 നും 40 നും മിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പ്ലാനുമാണിവ.

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര യാത്രകൾ ഗണ്യമായി വർധിച്ച സഹാചര്യത്തിലാണ് യാത്രാനുബന്ധമായ പ്രശ്‌നങ്ങൾ മുന്നിൽ കണ്ട് ഇത്തരമൊരു പോളിസിക്ക് രൂപം നൽകിയതെന്ന് ഭാർതി ആക്‌സ ജനറൽ ഇൻഷുറൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ മിലിന്ദ് ചാലിസ് ഗാവോങ്കർ പറഞ്ഞു. ഇൻഷുറൻസ് സംരക്ഷണതിനു പുറമെ എഎക്‌സ്എ അസിസ്റ്റൻസുമായുള്ള പങ്കാളിത്തത്തിലൂടെ യാത്രാ സംബന്ധമായ സേവനങ്ങൾ ലോകമെമ്പാടും ലഭ്യമാക്കാനും ഭാർതി ആക്‌സയ്ക്ക് കഴിയും.