ഇന്ത്യയ്ക്ക് പ്രിയം ഫാമിലി ഹെൽത്ത് കവറേജ് – മാക്‌സ് ബൂപ

Posted on: March 28, 2015

Max-Bupa-Logo-Big

കൊച്ചി : ആരോഗ്യ ഇൻഷുറൻസുകളുടെ കാര്യത്തിൽ ആദ്യം കുടുംബം എന്ന മനോഭാവമാണ് ഭാരതീയർക്കെന്ന് മാക്‌സ് ബൂപ ഹെൽത്ത് ഇൻഷുറൻസ് സർവേ. പത്തിൽ ആറ് ഇന്ത്യക്കാരും ആരോഗ്യ ഇൻഷൂറൻസ് കുടുംബത്തിന് ഒന്നൊയി ചെയ്യാൻ താത്പര്യപ്പെടുന്നവരാണെന്ന് 2015 ലെ സർവേയിൽ കണ്ടെത്തി.

ഹെൽത്ത് ഇൻഷുറൻസിലേക്ക് തിരിയുന്ന ആളുകളുടെ ശരാശരി പ്രായം 32 ആണെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. സ്വമേധയ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരാണ് 53 ശതമാനം ഉപയോക്താക്കളും. വർധിച്ചുവരുന്ന ആരോഗ്യ പരിരക്ഷാ ചെലവുകളാണ് 40 ശതമാനം പേർ ഇൻഷുറൻസ് എടുക്കാൻ കാരണം. തൊഴിൽ ദാതാക്കൾ നൽകുന്ന ഇൻഷുറൻസ് സംരക്ഷണം പര്യാപ്തമല്ലാത്തതാണ് 30 ശതമാനം പേർ സ്വന്തമായി ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ കാരണം.

പലവിധ അസുഖങ്ങൾക്ക് കവറേജും, ജീവിതശൈലി ജന്വരോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമാണ് മുഖ്യമായും ആളുകൾ തേടുന്ന സേവനങ്ങൾ. ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ഡോക്ടർമാരുടെ നിർദേശവും കാരണമാകാറുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേർ അഭിപ്രായപ്പെട്ടു.

പോളിസി രേഖകൾ വായിച്ചുനോക്കാൻ മെനക്കെടാത്തവരാണ് സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനവും. ഏജന്റുമാരിലുള്ള വിശ്വാസമാണ് ഇതിന് കാരണമായി ബഹുഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്.