റിലയൻസ് ലൈഫ് 20,000 ഏജന്റുമാരെ നിയമിക്കും

Posted on: March 26, 2015

Reliance-Life-logo-Big

ഹൈദരാബാദ് : റിലയൻ കാപ്പിറ്റലിന്റെ ഭാഗമായ റിലൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി 2015-16 ൽ 20,000 ഏന്റുമാരെ നിയമിക്കും. നിലവിൽ ഒരു ലക്ഷം ഏജന്റുമാർ കമ്പനിക്കുണ്ടെന്ന് ചീഫ് ഏജൻസി ഓഫീസർ മനോരഞ്ജൻ സാഹു പറഞ്ഞു. ലൈസൻസ് പരീക്ഷയ്ക്കു മുമ്പ് കമ്പനികൾ പരിശീലനം നൽകണമെന്ന നിബന്ധന ഏപ്രിൽ ഒന്നു മുതൽ ഐആർഡിഎഐ വേണ്ടെന്നുവയ്ക്കുന്നത് റിക്രൂട്ടിംഗ് എളുപ്പമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിലയൻസ് ലൈഫിന് 2014 ൽ 1,000 കോടിയുടെ ന്യൂ ബിസിനസ് പ്രീമിയമാണ് ലഭിച്ചത്. പ്രതിവർഷം 10 ശതമാനം നിരക്കിൽ വളർച്ചയുമുണ്ടെന്ന് മനോരഞ്ജൻ സാഹു പറഞ്ഞു.