വെയ്‌വർ ഓഫ് പ്രീമിയം റൈഡർ ഓഫറുമായി ബജാജ് അലയൻസ്

Posted on: March 18, 2015

Bajaj-Allianz-big

കൊച്ചി : അപ്രതീക്ഷിത അപകടമോ രോഗമോ മൂലം ജീവിതം വഴിമുട്ടിപ്പോകുന്ന ലൈഫ് ഇൻഷ്വറൻസ് പോളിസി ഉടമയ്ക്ക് തുടർ പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് ഒഴിവു നൽകുന്ന പ്രത്യേക ആനുകൂല്യ വ്യവസ്ഥ ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് അവതരിപ്പിച്ചു.

ബജാജ് അലയൻസ് ലൈഫ് ലോങ്ങ് അഷ്വർ പോളിസിയിന്മേൽ നേരത്തെ പ്രാബല്യത്തിലുള്ള ഈ ആനുകൂല്യം മറ്റ് ആറ് പോളിസികളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ബേസ് പോളിസിയോടൊപ്പം ഇതിനായുള്ള വെയ്‌വർ ഓഫ് പ്രീമിയം ബെനഫിറ്റ് റൈഡർ കൂടി എടുത്തിരിക്കണം. പോളിസി ഉടമയ്‌ക്കോ നോമിനിക്കോ ആനുകൂല്യം പ്രയോജനപ്പെടുത്താം. ജോയിന്റ് ലൈഫ് പോളിസികളുടെ കാര്യത്തിൽ രണ്ടു പേരും ഗുണഭോക്താക്കളായിരിക്കും.

അപ്രതീക്ഷിത മരണം ഉൾപ്പെടെയുള്ള ദുരന്തങ്ങളാൽ ജീവിതം പ്രതിസന്ധിയിലാകുമ്പോൾ പോളിസി ഉടമയുടെ കുടുംബത്തിന് വലിയ സഹായമായി മാറും ഈ ആനുകൂല്യ വ്യവസ്ഥയെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ അനുജ് അഗർവാൾ പറഞ്ഞു.