സൂപ്പർ സേവർ ഹെൽത്ത് കംപാനിയൻ പ്ലാനുമായി മാക്‌സ് ബൂപ

Posted on: February 18, 2015

Max-Bupa-Logo-big

കൊച്ചി : മാക്‌സ് ബൂപ ഹെൽത്ത് കംപാനിയൻ ഹെൽത്ത് ഇൻഷ്വറൻസ് പ്ലാനിന്റെ പുതിയ എഡിഷൻ അവതരിപ്പിച്ചു. ന്യായമായ തുകയിൽ എല്ലാ ആവശ്യങ്ങളും കവർ ചെയ്യുന്നുവെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത. ആശുപത്രിയിലെ താമസത്തിനുളള തുകയ്ക്ക് പരിധിയില്ല, ഒറ്റ പോളിസി വഴി ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, കുട്ടികൾ, മരുമകൻ, മരുമകൾ എന്നിവരുൾപ്പെടെ 19 പേർക്കു വരെ ഇൻഷ്വറൻസ് സംരക്ഷണം നല്കാൻ കഴിയും.

പ്രത്യേക റീഫിൽ ബെനഫിറ്റ് ഉപയോഗിച്ച് സം അഷ്വേഡിന്റെ 100 ശതമാനം വരെ പുതിയതായി ക്ലെയിം ചെയ്യാനുള്ള പ്രത്യേക സൗകര്യമുണ്ട്. ഒരേ വർഷം വിവിധ ചികിത്സയ്ക്കായി പണം കണ്ടെത്തേണ്ടി വരുമ്പോൾ ഇത് ഉപയോക്താക്കൾക്ക് പ്രയോജനകരമാകും. ക്ലെയിം ഇല്ലെങ്കിൽ അതാത് വർഷങ്ങളിൽ 20 ശതമാനം വരെ നോ ക്ലെയിം ബോണസ് ലഭിക്കും.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പുള്ള 30 ദിവസത്തെ എല്ലാവിധ മെഡിക്കൽ ചെലവുകളും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമുള്ള 60 ദിവസത്തെ മെഡിക്കൽ ചെലവുകളും പോളിസിയിൽ നിന്ന് ലഭിക്കും. നിലവിലുള്ള കവറേജ് വർധിപ്പിക്കുന്നതിനും സാധിക്കും. ഏതു പ്രായത്തിലും കോ-പേ്‌മെന്റ് ഇല്ല എന്നതാണ് മറ്റൊരു മെച്ചം.

രണ്ടു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഈ പോളിസിയുടെ സം അഷ്വേഡ്. ഏതു നഗരപരിധിയിലാണോ താമസിക്കുന്നത് എന്നതു കണക്കിലെടുത്ത് പത്തു ശതമാനം വരെ ഡിസ്‌ക്കൗണ്ട് നേടാം. 24 മണിക്കൂർ സമയത്തിൽ കുറച്ച് മാത്രം ആശുപത്രി വാസം വേണ്ടി വരുന്ന ചികിത്സകളും പുതിയ ഹെൽത്ത് കംപാനിയൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുഷിൽ ഉൾപ്പെടുന്ന ആയൂർവേദം, യുനാനി, സിദ്ധ, ഹോമിയോപതി എന്നിങ്ങനെയുള്ള മറ്റു ചികിത്സകൾക്കും കവറേജ് ലഭിക്കും. അവയവദാനം, മൃഗങ്ങൾ കടിച്ചതിനുവേണ്ടിയുള്ള വാക്‌സിനേഷൻ എന്നിവയും ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാക്‌സ് ഭൂപ ചീഫ് ഓപറേഷൻസ് ഓഫീസറും ചീഫ് ക്വാളിറ്റി ഓഫീസറുമായ സോമോഷ് ചന്ദ്ര പറഞ്ഞു.