ബിർള സൺലൈഫ് ഇൻഷുറൻസ് ബി.എസ്.എൽ.ഐ സേവിംഗ്‌സ് പ്ലാൻ

Posted on: October 15, 2013

Birla-Sunlife-Logoബിർള സൺ ലൈഫ് ഇൻഷുറൻസ് തങ്ങളുടെ പുതിയ ബി. എസ്.എൽ.ഐ സേവിംഗ്‌സ് പ്ലാനിന് രൂപം നൽകി. പോളിസി കാലാവധിയുടെ ആദ്യ അഞ്ചുവർഷകാലയളവിൽ സുനിശ്ചിതമായ നേട്ടങ്ങൾ ഉറപ്പുനല്കുന്ന, പരമ്പരാഗത രീതിയിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് പുതിയ പ്ലാൻ.

സേവിംഗ്‌സിനോടൊപ്പം ഇൻഷുറൻസും ഉറപ്പു നൽകുന്ന ബി.എസ്.എൽ.ഐ സേവിംഗ്‌സ് പ്ലാൻ, പോളിസി ഉടമകൾക്ക് നിക്ഷേപ നേട്ടങ്ങളും ഒപ്പം കുടുംബാംഗങ്ങൾക്ക് പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുനല്കുന്നു. സുനിശ്ചിത നേട്ടങ്ങൾ, ബോണസ് വളർച്ച, ഇൻഷുറൻസ് പരിരക്ഷ എന്നിങ്ങനെ മൂന്നിന ഗുണങ്ങളാണ് പോളിസി ഉടമകൾക്ക് പ്രതീക്ഷിക്കാവുന്നത്.

ബിർളാ സൺ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജയന്ത് ദുവയുടെ അഭിപ്രായത്തിൽ, ഇന്നത്തെ വില വർദ്ധനയുടെയും സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിൽ, ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത് തങ്ങളുടെ നിക്ഷേപ സുരക്ഷയും നിക്ഷേപ വളർച്ചയും ഉറപ്പുനല്കുന്ന പോളിസികളെയാണ.് ഉപഭോക്തൃ പ്രതീക്ഷകൾക്ക് അനുസൃതമായി രൂപകല്പന ചെയ്തിട്ടുള്ള ബി.എസ്.എൽ.ഐ സേവിംഗ്‌സ്പ്ലാൻ പോളിസി കാലാവധി, പ്രീമിയം അടക്കേണ്ട കാലാവധി തുടങ്ങിയവ ഉപഭോക്താവിന് സൗകര്യപ്രദവും ഗുണപരവുമായാണ് വിഭാവന ചെയ്തിട്ടുള്ളത്.

18നും 50നു-മിടക്ക് പ്രായമുള്ളവർക്ക് പോളിസി ഉടമയാകാം. പോളിസി കാലാവധി 10, 15, 20 വർഷം ആകാം. പോളിസി എടുക്കുന്ന സമയത്തു തന്നെ സം അഷ്വേർഡ്, പ്രീമിയം കാലാവധി, പോളിസി കാലാവധി എന്നിവ എത്രയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശവും പോളിസിയുടമയ്ക്ക് ഉണ്ട്. ബി.എസ്സ്.എൽ.ഐ സേവിംഗ്‌സ് പ്ലാനിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് 30,000 രൂപയാണ്.