ടാറ്റാ എ ഐ എ ലൈഫ് നവകല്യാൺ യോജന

Posted on: January 1, 2015

TATA-AIA-Life-Insurance-Log

ടാറ്റാ എ ഐ എ ലൈഫ് ഇൻഷുറൻസിന്റെ മൈക്രോ ഇൻഷുറൻസ് പദ്ധതിക്കു -നവകല്യാൺ യോജന തുടക്കമായി. ഗ്രാമ, നഗര ഭേദമെന്യേ 18-60 പ്രായപരിധിയിലുള്ളവർക്ക് നവകല്യാൺ യോജന എന്ന ഈ റെഗുലർ പ്രീമിയം പദ്ധതിയിൽ അംഗങ്ങളാകാം.

അഞ്ചു വർഷത്തെ സ്ഥിര പോളിസി കാലാവധിയുള്ള പദ്ധതിയിൽ ചേരുന്നവർക്ക് 10000 രൂപ മുതൽ 50000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ അടിസ്ഥാനത്തിൽ ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് പ്രീമിയം അടയ്ക്കാം. ടാറ്റാ എ ഐ എ ലൈഫിനു കീഴിൽ ലൈസൻസുള്ള മൈക്രോ ഇൻഷുറൻസ് ഏജൻസികൾ വഴിയാണ് പോളിസി നൽകുന്നതെന്ന് ടാറ്റാ എ ഐ എ ലൈഫ് ഡെപ്യൂട്ടി സി ഇ ഒ രവി വിശ്വനാഥ് പറഞ്ഞു.