ഗ്യാരന്റീഡ് ഇൻകം പ്ലാനുമായി മാക്‌സ് ലൈഫ്

Posted on: November 20, 2014

Max-Life-Gurnateed-Income-P

മാക്‌സ് ലൈഫ് ഇൻഷുറൻസ് നൂതനമായ ഗ്യാരന്റീഡ് ഇൻകം പ്ലാൻ, മാക്‌സ് ലൈഫ് ഗ്യാരന്റീഡ് ഇൻകം പ്ലാൻ (ജിഐപി) അവതരിപ്പിച്ചു. നൂറുശതമാനം സ്ഥിരമായ വരുമാനം നേടിത്തരുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അപ്രതീക്ഷിത ചെലവുകൾ നേരിടാനും അധിക വരുമാനം നേടാനും പുതിയ പ്ലാൻ ഉപകരിക്കും.

പോളിസി കാലാവധിക്കുശേഷം 10 വർഷത്തേയ്ക്ക് ഈ പ്ലാനിൽ ചേരുന്നവർക്ക് സ്ഥിരവരുമാനം ലഭിക്കും. ആദ്യ അഞ്ചുവർഷം ലഭിക്കുന്ന മാസവരുമാനത്തിന്റെ ഇരട്ടിയായിരിക്കും അടുത്ത അഞ്ചുവർഷം ലഭിക്കുക. പേ ഔട്ട് കാലാവധിക്കുശേഷം വൺടൈം ഗ്യാരന്റീഡ് ടെർമിനൽ ബെനിഫിറ്റും ലഭിക്കും.

ഉപഭോക്താക്കളുടെ ഭാവിയിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് മാക്‌സ് ലൈഫ് ഇൻഷുറൻസ് ഇത്തരമൊരു നൂതന പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സദ് പറഞ്ഞു. കുടുംബത്തിന്റെ താൽപര്യങ്ങൾ മനസിലാക്കിയും, അപ്രിതീക്ഷിതമായുണ്ടാകുന്ന ചെലവുകൾ നേരിടാനും, ഉപഭോക്താവിന്റെ ജീവിതം സുരക്ഷിതമാക്കുവാനുമാണ് പുതിയ പ്ലാൻ എന്നും അദ്ദേഹം പറഞ്ഞു.

പോളിസി കാലാവധിക്ക് ശേഷം ഉടൻതന്നെ മാസവരുമാനം 10 വർഷത്തേയ്ക്ക് ലഭിക്കുന്നു, ആദ്യ അഞ്ചു വർഷം ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം അടുത്ത അഞ്ചുവർഷം ലഭിക്കുന്നു, പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ഉടൻ തന്നെ ലംസം ആനുകൂല്യം ലഭിക്കുകയോ അടുത്ത 10 വർഷത്തേയ്ക്ക് മാസവരുമാനം ലഭിക്കുകയോ ചെയ്യുന്നു എന്നതൊക്കെയാണ് ജിഐപിയുടെ പ്രത്യേകതകൾ.