ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പ് റിലയന്‍സിന്

Posted on: February 23, 2019

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, മുന്‍ഗണനാവിഭാഗങ്ങള്‍ എന്നിവരുള്‍പ്പെടെ 62 ലക്ഷം കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുഖന്‍സ് പദ്ധതിയുടെ നടത്തിപ്പു ചുമതല റിലയന്‍സ് ഇന്‍ഷുറന്‍സിന്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പദ്ധതിക്കു നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. പിന്നീടാണ് മുന്‍ഗണനാവിഭാഗങ്ങള്‍ക്കുള്ള കാരുണ്യ ഇന്‍ഷുറന്‍സിന്റെ ഘടന തീരുമാനിച്ചത്. രണ്ട് ടെന്‍ഡറിലും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് റിലയന്‍സ് തന്നെ. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പദ്ധതിക്ക് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ 6772 മുതല്‍ 17,700 രൂപ വരെ പ്രീമിയം ക്വോട്ട് ചെയ്തപ്പോള്‍ റിലയന്‍സ് ക്വോട്ട് ചെയ്തത് 2992 രൂപ. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പു ചുമതല മൂന്നു വര്‍ഷമായി റിലയന്‍സിനായിരുന്നു.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് അവസാനിപ്പിച്ചശേഷം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരതുമായി കൈകോര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പ്രീമിയം തുകയ്ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നാണ് റിലയന്‍സിന്റെ വാഗ്ദാനം.