മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റാ ക്ലെയിം

Posted on: January 24, 2019

കൊച്ചി : ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ ലൈഫ് ഇന്‍ഷുറന്‍സ് ഒരു ദിവസത്തിനകം തന്നെ 50 ലക്ഷം രൂപ വരെയുള്ള മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റാക്ലെയിം അവതരിപ്പിച്ചു.

ആവശ്യമായ രേഖകള്‍ ലഭിച്ചാലാണ് ഇതു നല്‍കുക. തുടര്‍ച്ചയായ മൂന്നു വര്‍ഷം പോളിസി ഉണ്ടായിരിക്കുകയും രേഖകളില്‍ തുടര്‍ പരിശോധനകള്‍ ആവശ്യമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്‍സ്റ്റാ ക്ലെയിമിന് അര്‍ഹതയുണ്ടാകുക.