വാട്‌സ്ആപ്പ് വഴി സേവനങ്ങളെത്തിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

Posted on: December 20, 2018

കൊച്ചി : വാട്‌സ്ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെത്തിക്കാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്. ഇതാദ്യമായാണ് ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വാട്‌സ്ആപ്പുമായി ചേര്‍ന്ന് സേവനം നല്‍കുന്നത്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ ലഭിക്കും. ഇതിന് പുറമേ വെല്‍കം കിറ്റ്, പോളിസി സര്‍ട്ടിഫിക്കറ്റുകള്‍, പ്രീമിയം റെസീപ്റ്റുകള്‍, എന്നിവയും ലഭിക്കും. ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളാണ് സേവനങ്ങള്‍ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പുമായി ചേര്‍ന്ന് സേവനങ്ങളെത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡെപ്യൂട്ടി എംഡി പുനീത് നന്ദ പറഞ്ഞു. വാട്‌സ്ആപ്പ് വെരിഫൈഡ് ബിസിനസ് അക്കൗണ്ട് ഇതിനായി ഉണ്ടെന്നും വാട്‌സ്ആപ്പ് വഴി സേവനങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.