കാനറ ഹെല്‍ത്ത് ഫസ്റ്റ് ഇന്‍ഷുറന്‍സ് പ്ലാന്‍

Posted on: November 14, 2018

കൊച്ചി : ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിച്ച് കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ്. ഇതിന്റെ ഭാഗമായി താങ്ങാവുന്ന പ്രീമിയത്തില്‍ മികച്ച കവറേജ് ലഭിക്കുന്ന ഹെല്‍ത്ത് ഫസ്റ്റ് പ്ലാന്‍ പുറത്തിറക്കി.

ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളായ കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സാണിത്. കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കുള്ള ചികില്‍സ ഏറെ ചിലവേറിയതാണെന്നും കൃത്യമായ ചികില്‍സ വേണ്ടതാണെന്നും ഈ പശ്ചാത്തലത്തില്‍ കാന്‍സര്‍ കവറേജ് ലഭിക്കുന്ന ഹെല്‍ത്ത് ഫസ്റ്റ് പ്ലാന്‍ ഏറെ ഗുണകരമാണെന്ന് കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അനുജ് മാഥൂര്‍ പറഞ്ഞു.