എസ് ബി ഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തിൽ 30 ശതമാനം വർധന

Posted on: October 23, 2018

കൊച്ചി : എസ് ബി ഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തിൽ 29.9 ശതമാനം വർധനവ നേടിയതായി സെപ്റ്റംബർ 30 ന് അവസാനിച്ച അർധ വാർഷികത്തേക്കുള്ള സാമ്പത്തിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷത്തെ 42.9 ബില്യണിൽ നിന്ന് 55.7 ബില്യണായാണ് പുതിയ ബിസിനസ് പ്രീമിയം ഉയർന്നിട്ടുള്ളത്.

പ്രൊട്ടക്ഷൻ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 142 ശതമാനവും യൂണിറ്റ് ലിങ്ക്ഡ് പദ്ധതികളിലെ പുതിയ ബിസിനസ് പ്രീമിയം 15 ശതമാനവും ഇക്കാലയളവിൽ വർധിച്ചു. നികുതിക്കു ശേഷമുള്ള ലാഭം 12 ശതമാനം വർധിച്ച് ആറു ബില്യണിലെത്തി. എസ് ബി ഐ ലൈഫിന് ഇന്ത്യയിലെമ്പാടുമായി 848 ഓഫിസുളും പരിശീലനം നേടിയ 169,662 ഇൻഷൂറൻസ് പ്രൊഫഷണലുകളുമാണുള്ളത്.