സ്റ്റാര്‍ സൂപ്പര്‍ സര്‍പ്ലസ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കി

Posted on: October 13, 2018

കൊച്ചി : ടോപ്പ് അപ് പ്ലാനായ സ്റ്റാര്‍ സൂപ്പര്‍ സര്‍പ്ലസ് ( ഫ്‌ളോട്ടര്‍) ഇന്‍ഷുറന്‍സ് പോളിസി കൂടുതല്‍ സവിശേഷതകളോടെ, കുറഞ്ഞ പ്രീമിയത്തില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷുറന്‍സ് കമ്പനി പുതുക്കി. ഡേ കെയര്‍ പരിശോധനകള്‍ക്കും പുതുക്കിയ പോളിസിയില്‍ കവറേജ് ലഭിക്കും. ഗോള്‍ഡ്, സില്‍വര്‍ പ്ലാനുകളുടെ പ്രീമിയത്തില്‍ യഥാക്രമം 30 ശതമാനം, 50 ശതമാനം വീതം കുറവു വരുത്തിയിട്ടുണ്ട്.

പുതുക്കിയ ഗോള്‍ഡ് പ്ലാനില്‍ 12 മാസത്തെ കാത്തിരിപ്പിനുശേഷം നിലവിലുള്ള രോഗങ്ങള്‍ക്കു കവറേജ് ലഭിക്കും. അവയവദാനം ചെയ്യുന്നവര്‍ക്കുള്ള ചെലവും ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമുള്ള പ്രസവച്ചെലവുകള്‍ക്കും കവറേജ് ലഭിക്കും. ഈ ആനുകൂല്യങ്ങളോടെ നിലവിലുള്ള ഗോള്‍ഡ് പ്ലാന്‍ പുതുക്കാം. അഞ്ചു പോളിസി വര്‍ഷം പൂര്‍ത്തിയാക്കിയ പോളിസി ഉടമകള്‍ക്ക് കമ്പനി നല്‍കുന്ന ഇന്‍ഡെമിനിറ്റി ആരോഗ്യപോളിസി വാങ്ങാം. അതേസമയം ഈ ആനുകൂല്യങ്ങള്‍ തുടരുകയും ചെയ്യാം.

രണ്ടു മുതിര്‍ന്നവരും മൂന്നു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന് സ്റ്റാര്‍ സൂപ്പര്‍ സര്‍പ്ലസ് പോളിസിയില്‍ കവറേജ് ലഭിക്കും. മെഡിക്കല്‍ പരിശോധ ഇല്ലാതെ പോളിസി ലഭിക്കും. തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് പ്രീ- പോസ്റ്റ് ആശുപത്രി വാസത്തിനു 60-90 ദിവസം കവറേജ് ലഭിക്കും.

അഞ്ചംഗ കുടുംബത്തില്‍, മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിയുമുള്ള, 35 വയസുള്ളയാളുടെ പേരില്‍ പോളിസി എടുക്കുന്നതിന് സില്‍വര്‍ പ്ലാനില്‍ 2207 രൂപയും ഗോള്‍ഡ് പ്ലാനില്‍ 4030 രൂപയും പ്രീമിയം നല്‍കിയാല്‍ മതി. പത്തു ലക്ഷം രൂപയുടെ കവറേജാണ് ഇതില്‍ ലഭിക്കുക. നടപ്പു വര്‍ഷത്തില്‍ കമ്പനി പുതുക്കി പുറത്തിറക്കുന്ന മൂന്നാമത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് സ്റ്റാര്‍ സൂപ്പര്‍ സര്‍പ്ലസ്. നേരത്ത സ്റ്റാര്‍ ഡയബെറ്റ്‌സ് കെയര്‍, സ്റ്റാര്‍ കാര്‍ഡിയാക് കെയര്‍ എന്നിവ പുതുക്കി പുറത്തിറക്കിയിരുന്നു.

തങ്ങളുടെ ഇടപാടുകാര്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന നവീനമായ ഉത്പന്നങ്ങല്‍ പുറത്തിറക്കാന്‍ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. വിപണിയില്‍നിന്നു ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പോളിസികള്‍ പുതുക്കിയിറക്കുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയന്‍സ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആനന്ദ് റോയ് പറഞ്ഞു.