ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫും സരസ്വത് ബാങ്കും തമ്മിൽ വിപണന ധാരണ

Posted on: September 22, 2018

കൊച്ചി : ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസും സരസ്വത് കോ-ഓപറേറ്റീവ് ബാങ്കുമായി തമ്മിൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ വിൽക്കാൻ ധാരണയായി. സരസ്വത് ബാങ്കിന്റെ 280 ഓളം ബ്രാഞ്ചുകളിൽ നിന്നും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന്റെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാകും. 34 ഇനം ഗുരുതര രോഗങ്ങൾക്ക് കവർ നൽകുന്ന ടേം ഇൻഷുറൻസായ ഐപ്രൊട്ടക്റ്റ് സ്മാർട്ട്, ഹൃദ്‌രോഗവും കാൻസറിനും ഉൾപ്പടെ കവർ നൽകുന്ന ഐസിഐസിഐ പ്രൂ ഹാർട്ട്/കാൻസർ പ്രൊട്ടക്റ്റ്, ദീർഘകാല സേവിങ് ഉൾപ്പടെയുള്ള ഐസിഐസിഐ പ്രൂ ഫ്യൂച്ചർ പെർഫക്റ്റ്, ഐസിഐസിഐ പ്രൂ സേവിങ്‌സ് സുരക്ഷ, പ്രൂ കാഷ് അഡ്‌വാന്റേജ് തുടങ്ങിയ വിശേഷ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ രണ്ടു പേർക്കും നേട്ടമുണ്ടാകുമെന്നും സരസ്വത് കോ-ഓപറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടർ സ്മിത സന്താനെ പറഞ്ഞു.

സരസ്വത് കോ-ഓപറേറ്റീവ് ബാങ്കുമായുള്ള സഹകരണത്തിലൂടെ മൾട്ടി ചാനൽ വിതരണ നെറ്റ്‌വർക്ക് ശക്തിപ്പെടുമെന്നും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എൻ.എസ്. കണ്ണൻ പറഞ്ഞു.