മാക്സ് ലൈഫ് ഇന്‍ഷ്വറന്‍സ് സേവിംഗ്സ് അഡ്വാന്റേജ് പ്ലാന്‍

Posted on: September 20, 2018

കൊച്ചി : മാക്സ് ലൈഫ് ഇന്‍ഷുറന്‍സ്, ഒരു നോണ്‍ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനായ മാക്സ് ലൈഫ് സേവിംഗ്സ് അഡ്വാന്റേജ് പ്ലാന്‍ ആരംഭിച്ചു. ഇത് ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് ട്രിപ്പിള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. അനായാസമായി തെരഞ്ഞെടുക്കാവുന്ന പ്രീമിയം പേയ്മെന്റ് പോളിസികള്‍, സിസ്റ്റമാറ്റിക് സേവിംഗ്സ്,ഏതൊരു അടിയന്തരാവസ്ഥയ്ക്കും സജ്ജമായിരിക്കുന്നതിനായുള്ള സംരക്ഷണം എന്നിങ്ങനെ മൂന്ന് ആനുകൂല്യങ്ങളാണ് മാക്സ് ലൈഫ് സേവിംഗ്സ് അഡ്വാന്റേജ് പ്ലാന്‍ പോളിസി ഉടമയ്ക്ക് നല്‍കുന്നത്.

മാക്സ് ലൈഫ് സേവിംഗ്സ് അഡ്വാന്റേജ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിനനുസരിച്ച് ഹ്രസ്വ, ഇടത്തര, ദീര്‍ഘകാല ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കികൊണ്ട് പ്രീമിയം പേയ്മെന്റ് കാലാവധിയും പോളിസി കാലാവധിയും തെരഞ്ഞെടുക്കാനാവും വിധം വഴക്കമുള്ളതാണ്.

മെച്ചുരിറ്റി ബെനിഫിറ്റ് അല്ലെങ്കില്‍ ഡെത്ത് ബെനിഫിറ്റിനെ 10 വര്‍ഷത്തേക്കുള്ള മൊത്ത തുകയായോ അല്ലെങ്കില്‍ സാധാരണ പ്രതിമാസ / വാര്‍ഷിക വരുമാനമായോ മാറ്റുന്നതിനുള്ള ഫ്ളക്സിബിലിറ്റിയും ഉപഭോക്താവിന് മാക്സ് ലൈഫ് സേവിംഗ്സ് അഡ്വാന്റേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.