പ്രളയ ബാധിതര്‍ക്ക് സഹായവുമായി എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: September 7, 2018

കൊച്ചി : എസ്ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 2.75 കോടി രൂപ സംഭാവന ചെയ്തു. 1.75 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 1 കോടി രൂപ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് നല്‍കിയത്.

എസ് ബി ഐ ലൈഫ് ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ വേതനം നല്‍കി.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് ശുചീകരണത്തിനും പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്നതിനും മറ്റു അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും എസ് ബി ഐ
ലൈഫ് ജീവനക്കാരും എന്‍ ജി ഒ വോളണ്ടിയര്‍മാരും ഉള്‍പ്പെടെ 2500 ആളുകളാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

രാജ്യമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാര്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കാനായി സ്വമനസ്സാലെ മുന്നോട്ട് വന്നു എന്നത് ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടി ഉദാരമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് എസ് ബി ഐ ലൈഫ് എം ഡിയും സി ഇ ഒയുമായ സഞ്ജീവ് നൗതിയാല്‍ പറഞ്ഞു.