കാനറ എച്ച്എസ്ബിസി ക്ലെയിംസ് സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കി

Posted on: September 1, 2018

കൊച്ചി : കേരളത്തിലെ പോളിസി ഉടമകളുടെ ക്ലെയിം സെറ്റില്‍മെന്റ് താമസം ഒഴിവാക്കുന്നതിനു കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ് പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുറന്നു. ഉപഭോക്താക്കളെ സഹായിക്കുവാനും അവര്‍ക്കു ആവശ്യമായ സേവനം വേഗം ലഭ്യമാക്കുവാനും അവര്‍ക്ക് എന്തു സേവനമാണ് ആവശ്യമുള്ളതെന്നും അതനുസരിച്ചുള്ള നടപടികള്‍ എടുക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ടെന്ന്, കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സച്ചിന്‍ ദത്ത അറിയിച്ചു.

പോളിസി സര്‍വീസിംഗ്, ക്ലെയിം നടപടികളുടെ തുടക്കം, രജിസ്‌ട്രേഷന്‍ തുടങ്ങിയവ ടോള്‍ ഫ്രീ നമ്പറുകളില്‍ (18001030003, 18001800003) കൈകാര്യം ചെയ്യാന്‍ സാധിക്കുംവിധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പെം ക്ലെയിം ചെയ്യുന്നതിനു മാത്രമായി പ്രത്യേക ഇ-മെയില്‍ ഐഡിയും ലഭ്യമാക്കിയിട്ടുണ്ട്. ക്ലെയിം നടപടിക്രമങ്ങളും ലളിതമാക്കി.

കോള്‍ സെന്ററിനു പുറമേ ശാഖയിലെ ജീവനക്കാര്‍ക്കും ക്ലെയിം സെറ്റില്‍മെന്റ് നടപടികളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പ്രീമിയം പുതുക്കുന്നതിലെ താമസം സംബന്ധിച്ച കാര്യങ്ങളിലും സേവനം ലഭിക്കും.

മുനിസിപ്പല്‍ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ജില്ലാ അധികാരികള്‍, ഗവണ്‍മെന്റ് അധികാരികള്‍ പുറപ്പെടുവിച്ചിട്ടുള്ള പട്ടികയിലെ മരിച്ചയാളുടെ വിവരങ്ങള്‍ തുടങ്ങിയവ മതിയാകും ക്ലെയിം നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍. ഗുണഭോക്താവിന്റെ അല്ലെങ്കില്‍ നോമിനിയുടെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി സഹിതം ക്ലെയിം ഇന്റിമേഷന്‍ ഫോം, പോളിസി ഉടമയും നോമിനിയുമായുള്ള അല്ലെങ്കില്‍ ഗുണഭോക്താവുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച ഐഡി പ്രൂഫ് എന്നവയിലൂടെ ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.