ട്രാവൽ ഇൻഷുറൻസിൽ ഇന്ത്യ പിന്നിൽ

Posted on: October 2, 2014

ICICI-Lombard-General-Insur Iവിനോദ വർധിക്കുന്നുണ്ടെങ്കിലും യാത്രാ ഇൻഷുറൻസിന്റെ സുരക്ഷിതത്വം സ്വായത്തമാക്കുന്നിൽ ഇന്ത്യക്കാർ പിന്നിലാണ്. യാത്രയുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സഹായം, അപകടം, ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയവയിന്മേൽ പരിഹാരം ലഭ്യമാകാൻ ഉതകുന്ന യാത്രാ ഇൻഷുറൻസിന്റെ അനിവാര്യത ഇന്ത്യാക്കാർ മനസിലാക്കേണ്ടതുണ്ടെന്ന് ഐ സി ഐ സി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡിന്റെ അണ്ടർറൈറ്റിംഗ്-ക്ലെയിംസ് മേധാവി സഞ്ജയ് ദത്ത ചൂണ്ടിക്കാട്ടി.

യാത്രാ ഇൻഷുറൻസിനോടുള്ള താത്പര്യം താരതമ്യേന കൂടുതലുള്ളത് വിദേശത്തു പോകുന്ന വിനോദ യാത്രികർക്കാണ്, 38 ശതമാനം. ആഭ്യന്തര വിനോദ യാത്രികരിൽ 4 ശതമാനം മാത്രമാണ് യാത്രാ ഇൻഷുറൻസിന്റെ പിന്തുണ തേടിയത്. മെഡിക്കൽ സംബന്ധമായും ബാഗേജ് നഷ്ടമാകാനുള്ള സാധ്യത മുൻനിർത്തിയും യാത്രാ ഇൻഷുറൻസ് ആവശ്യമാണെന്ന അവബോധം എല്ലാവർക്കുമുണ്ടെന്ന കാര്യം സർവേയിൽ വ്യക്തമായി. ഐ സി ഐ സി ഐ ലൊംബാർഡിന്റെ ക്ലെയിമുകളിൽ ഭൂരിഭാഗവും ചികിത്‌സാ അനുബന്ധമായോ ബാഗേജ് നഷ്ടപ്പെട്ടതിന്റെ പേരിലോ ആണെന്നതും ശ്രദ്ധേയമാണ്.

ഏതെങ്കിലും ഇൻഷുറൻസ് പോളിസിയുള്ളവർക്ക് യാത്രാ ഇൻഷുറൻസ് പോളിസി ആവശ്യമില്ലെന്ന തെറ്റിദ്ധാരണ ഒട്ടേറെ പേർക്കുണ്ട്. ചുരുങ്ങിയ ദൂരം മാത്രമാണു യാത്രയെന്നതിനാൽ ഇൻഷുറൻസ് മുൻകരുതൽ അനാവശ്യമാണെന്ന ചിന്ത 60 ശതമാനം ആഭ്യന്തര വിനോദ യാത്രികരിൽ പ്രബലമാണെന്നും വ്യക്തമായി. ഇവരിൽ യാത്രാ ഇൻഷുറൻസിനെപ്പറ്റി അറിയാമായിരുന്നത് 86 ശതമാനം പേർക്കാണ്.

ഇത് അത്യാവശ്യമാണെന്നു ചിന്തിച്ചതാകട്ടെ 84 ശതമാനവും. പക്ഷേ,പോളിസി വാങ്ങിയത് 4 ശതമാനം പേർ മാത്രം. മെഡിക്കൽ ഇൻഷുറൻസ് ഉള്ളവർക്ക് വേറെ യാത്രാ ഇൻഷുറൻസിന്റെ ആവശ്യമില്ലെന്നു വിചാരിച്ചവരാണ് 23 ശതമാനം പേർ. ഹ്രസ്വ യാത്രയാണെന്ന കാരണത്താൽ 58 ശതമാനവും ഈ മുൻകരുതൽ വേണ്ടെന്നുവച്ചു.