വെള്ളപ്പൊക്കം : പോളിസി ബസാറിന്റെ ഹെൽപ് ലൈൻ

Posted on: August 21, 2018

കൊച്ചി : വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന ഇൻഷുറൻസ് പോളിസി ഉടമകളെ സഹായിക്കുന്നതിന് പോളിസി ബസാർ ഡോട് കോം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ ആരംഭിച്ചു. പ്രളയ ബാധിതർക്ക് ആവശ്യമായ ഇൻഷുറൻസ് സംബന്ധിച്ച ഏതു വിവരവും നൽകാൻ സുസജ്ജമാണ് ഹെൽപ്‌ലൈൻ.

രജിസ്‌ട്രേഷൻ, സെറ്റിൽമെന്റ്, ലൈഫ്, മോട്ടോർ, ഭവനം, ആരോഗ്യം തുടങ്ങി ഇൻഷുറൻസ് സംബന്ധമായ എല്ലാ വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. ഏതു കമ്പനിയുടെ പോളിസി സംബന്ധിച്ച അന്വേഷണത്തിനും ഹെൽപ്‌ലൈനിൽ നിന്നും മറുപടി ലഭിക്കും. ഹെൽപ്‌ലൈൻ നമ്പർ 8448180966

TAGS: Policy Bazzar |