എറ്റവും ഉയർന്ന വളർച്ചയുമായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്

Posted on: May 27, 2018

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി 2017-18 വർഷത്തിൽ പുതിയ ബിസിനസ് പ്രീമിയത്തിൽ 38 ശതമാനം വർധന രേഖപ്പെടുത്തി. വ്യവസായ ശരാശരിയായ 19 ശതമാനത്തിന്റെ ഇരട്ടിയോളമാണിത്. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം മുൻവർഷത്തെ 1010 കോടി രൂപയിൽനിന്നു 1397 കോടി രൂപയായി വർധിച്ചു.

ഇതോടെ കമ്പനിയുടെ വിപണി വിഹിതം 2017-18-ൽ 2.2 ശതമാനമായി ഉയർന്നു. മുൻവർഷമിത് 1.9 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ മൊത്തം പ്രീമിയത്തിൽ 29 ശതമാനം വളർച്ചയുണ്ടായി. വ്യവസായ ശരാശരി 11 ശതമാനമാണ്. പോളിസി പുതുക്കൽ 2016-17-ൽ 16 ശതമാനം വളർച്ച കാണിച്ചു. മുൻവർഷം 4 ശതമാനം ചുരുക്കം കാണിച്ച സ്ഥാനത്താണിത്.

ഇടപാടുകാരുടെ ജീവിത ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിലുടെ ബജാജ് അലയൻസ് പുതിയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ്. ഉത്പന്നശേഖരം, വിതരണ മാതൃക, ബിസിനസ് പ്രക്രിയ, സാങ്കേതിക വിദ്യ തുടങ്ങിവയ്ക്കു പുറമേ ഇടപാടുകാരുടെ ജീവിതലക്ഷ്യം കമ്പനിയോടൊപ്പം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ. ഇതുവഴി ഇടപാടുകാരുമായി കൂടുതൽ ഇടപഴകാനും വരും നാളുകളിൽ പുതിയ ഇടപാടുകാരെ ആകർഷിക്കുവാനും സാധിക്കുമെന്നാണ് വിശ്വാസമെന്ന് ബജാജ് അലയൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുൺ ഛുഗ് പറഞ്ഞു.