ഭാരതി അക്‌സ സ്മാർട്ട് സൂപ്പർ ഹെൽത്ത് പോളിസി

Posted on: December 28, 2017

കൊച്ചി : ഭാരതി അക്‌സ ജനറൽ ഇൻഷുറൻസ് സ്മാർട്ട് സൂപ്പർ ഹെൽത്ത് പോളിസി അവതരിപ്പിച്ചു. ആദ്യമായി പോളിസി വാങ്ങുകയും പുതുക്കുകയും ചെയ്യുന്ന സമയത്ത് ഉയർന്നു വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് പോളിസിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താനുള്ള സൗകര്യം സ്മാർട്ട് സൂപ്പർ ഹെൽത്ത് പോളിസി ഉടമകൾക്ക് ലഭിക്കും.

ഉദാഹരണത്തിന്, ഇൻഷ്വർ ചെയ്യപ്പെട്ട ഒരു വ്യക്തി പ്രസവാനുകൂല്യം ഇല്ലാതെ ഒരു പോളിസി എടുക്കുകയും പക്ഷേ പിന്നീട് അത് ആവശ്യമായി വരുകയും ചെയ്യുന്നെങ്കിൽ, പുതുക്കൽ സമയത്ത് മെറ്റേർണിറ്റി ആഡ്-ഓൺ ചെയ്തു കൊണ്ട് അവർക്ക് പോളിസിയിൽ മാറ്റം വരുത്താനാകുമെന്ന് ഭാരതി എന്റർപ്രൈസസ്, അക്‌സ ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസറായ സൗരവ് ജെയ്‌സ്വാൾ അഭിപ്രായപ്പെട്ടു.

പോളിസി ഉടമ ഉൾപ്പെടെ അഞ്ചു പേർ അടങ്ങുന്ന കുടുംബത്തിന് പരിരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സമ്പൂർണ പദ്ധതിയാണ് ഭാരതി അക്‌സ സ്മാർട്ട് സൂപ്പർ ഹെൽത്ത് പോളിസി. 5 വയസ്സിനും 65 വയസിനും ഇടയിലാണ് എൻട്രി പ്രായം. 91 ദിവസത്തിനും 5 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഈ പ്ലാൻ അനുസരിച്ച് രക്ഷാകർത്താക്കൾ പോളിസി എടുത്തിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കി പരിരക്ഷ ലഭിക്കുന്നതാണ്.

ഉപഭോക്താവിന്റെ ആവശ്യനുസരിച്ചു 1 വർഷം, 2 വർഷം 3 വർഷം എന്നിങ്ങനെ വിവിധ കാലയളവിലേയ്ക്ക് പോളിസി തെരഞ്ഞെടുക്കാം. മിനിമം ഡോക്യുമെന്റേഷനും നൂലാമാലകളുമില്ലാത്ത ക്യാഷ്‌ലെസ്സ് സെറ്റിൽമെന്റ് ഉറപ്പാക്കുന്ന ഈ പോളിസി, ആജീവനാന്ത പുതുക്കലിനുള്ള ഓപ്ഷനോടൊപ്പം നിരവധി ആനുകൂല്യങ്ങളും സ്മാർട്ട് സൂപ്പർ ഹെൽത്ത് പോളിസി വാഗ്ദാനം ചെയ്യുന്നു.