റിന്യൂവൽ പ്രീമിയം അടക്കാൻ ഇനാക് സൗകര്യവുമായി ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്

Posted on: November 27, 2017

കൊച്ചി : തങ്ങളുടെ ഉപഭോക്താക്കൾക്കായി നാഷണൽ പേമെന്റ് കോർപറേഷന്റെ ഇലക്ട്രോണിക് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (ഇനാക്) സൗകര്യം ഏർപ്പെടുത്താൻ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി തീരുമാനിച്ചു. ഈ സൗകര്യം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനമാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്.

തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത ഇടവേളകളിൽ പണം പിൻവലിക്കാൻ ബാങ്കിന് അധികാരം നൽകുന്ന ഡിജിറ്റൽ രജിസ്‌ട്രേഷൻ പ്രക്രിയയാണ് ഇനാക്. സ്ഥിരമായി പണമടക്കലുകൾ നടത്താനുള്ള ഏറ്റവും ആധുനികവും കടലാസ് രഹിതവുമായ സംവിധാനമാണ് ഇനാക്.

ഇൻഷൂറൻസ് പോളിസി വാങ്ങുന്ന സമയത്ത് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാർ നമ്പറും നൽകി ഇതിനായി രജിസ്റ്റർ ചെയ്യാനാവുമെന്ന് ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പുനീത് നന്ദ പറഞ്ഞു.