ബജാജ് അലയൻസ് സമ്പൂർണ്ണ സുരക്ഷ കവച് അവതരിപ്പിച്ചു

Posted on: October 15, 2017

കൊച്ചി : ബജാജ് അലയൻസ് പുതിയ മൈക്രോ ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി ആയ സമ്പൂർണ്ണ സുരക്ഷ കവച് അവതരിപ്പിച്ചു. ചെറിയ സാമ്പത്തിക സ്ഥാപനങ്ങൾ, മൈക്രോ ബാങ്ക് എന്നിവ നൽകുന്ന വായ്പകൾ കവർ ചെയ്യുതോടൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷ കൂടി പ്രദാനം ചെയ്യുന്നതാണ് സമ്പൂർണ്ണ സുരക്ഷ കവച്. മരണം, സ്ഥിരമായ അംഗ വൈകല്യം എന്നിവ നിമിത്തം വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തുതാണ് സമ്പൂർണ്ണ സുരക്ഷ കവചിന്റെ ആത്യന്തിക ലക്ഷ്യം.

രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് കവറേജ് തരുന്നതാണ് പുതിയ പദ്ധതി. വായ്പയുടെ കാലാവധി അനുസരിച്ച് പോളിസി കാലാവധിയും ഉപഭോക്താവിന് നിശ്ചയിക്കാനുള്ള സൗകര്യം സമ്പൂർണ്ണ സുരക്ഷ കവച് നൽകുന്നു. ആറ് മാസം മുതൽ 120 മാസം വരെ ഇങ്ങനെ പോളിസി കാലാവധി തെരഞ്ഞെടുക്കാം. ഒരാളുടെ പേരിലോ, സംയുക്തമായോ പോളിസിയിൽ ചേരാം.

ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന രീതിയിൽ ഒരു വർഷത്തേക്കുള്ള പരമാവധി പ്രീമിയം തുക ഒരാൾക്ക് 750 രൂപ എന്ന നിരക്കിൽ നിജപ്പെടുത്തിയിട്ടുണ്ട്. പോളിസി തുക, വയസ് എന്നിവ കണക്കാക്കിയാണ് ഒറ്റ പ്രീമിയം തുക നിശ്ചയിക്കുക.

നാല് വ്യത്യസ്ത പതിപ്പുകളിൽ പോളിസി ലഭ്യമാണെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു. തീർത്തും നിർഭാഗ്യകരമായ മരണം പോലുള്ളവ സംഭവിച്ചാലും, അവരുടെ കുടുംബാംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു. ഈ പുതിയ പോളിസി ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടത്തിന് സഹായിക്കും, അദേഹം പറഞ്ഞു.