ബജാജ് അലയൻസിന്റെ ഓൺലൈൻ ടേം പ്ലാൻ – ഇ ടച്ച്

Posted on: December 17, 2016

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ആദ്യത്തെ ഓൺലൈൻ ടേം പ്ലാനായ ഇ ടച്ച് അവതരിപ്പിച്ചു. ഷീൽഡ്, ഷീൽഡ് പ്ലസ്, ഷീൽഡ് സൂപ്പർ, ഷീൽഡ് സുപ്രീം എന്നിങ്ങനെ നാലു വ്യത്യസ്ഥമായ പോളിസികളിൽ ഏതു വേണമെങ്കിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. അപകടമോ അംഗവൈകല്യമോ സംഭവിച്ചാൽ പ്രീമിയത്തിൽ മാറ്റം വരുന്നതാണ് നാലു പോളിസികളും. 40 വർഷം അല്ലെങ്കിൽ 75 വയസാണ് പോളിസി കാലാവധി.

അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ അല്ലെങ്കിൽ ഗുരുതര രോഗത്തിനടിപ്പെട്ടാൽ പ്രീമിയം മാറുന്ന തരത്തിൽ ഇൻ ബിൽറ്റ് പ്രീമിയം റൈഡറുള്ള ഏക പോളിസിയായിരിക്കും ഇ ടച്ച് ടേം പോളിസി. ഉപഭോക്താവിന് പ്രീമിയം മാറ്റത്തിനായി പ്രത്യേക റൈഡർ വാങ്ങേണ്ടതില്ലെന്ന് അർത്ഥം. ടേം പോളിസിയിൽ ഹെൽത്ത് പോളിസി കൂടി ചേരുന്നുവെന്നതാണ് ഇ ടച്ചിന്റെ പ്രത്യേകത.

ഇ ടച്ച് ഓൺലൈൻ ടേം പ്ലാനിലൂടെ ഉപഭോക്താവിന് 75 വയസിനുള്ളിൽ അപകടമരണമോ അംഗവൈകല്യമോ ഗുരുതര രോഗമോ പിടിപെട്ടാൽ അധിക ബെനിഫിറ്റ് കൂടി ലഭ്യമാകും. ആരോഗ്യകരമായ ജീവിതം നയിക്കുന്ന പുകവലിക്കാത്തവർക്കായി കുറഞ്ഞ പ്രീമിയവും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഒരു കോടി രൂപയുടെ ഷീൽഡ് ടേം പ്ലാൻ എടുക്കുന്ന പുകവലിക്കാത്ത 30 കാരന്റെ പ്രീമിയം 6,976 രൂപ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് 19 രൂപ മാത്രമായിരിക്കും. ആരോഗ്യവും സമ്പത്തും പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ബി ഫിറ്റ്് എന്നൊരു മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് അവരുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾക്കനുസരിച്ച് ആപ് സെറ്റ് ചെയ്ത് ട്രാക്ക് ചെയ്യാം. ഉപഭോക്താക്കളുടെ ലൈഫ് സ്റ്റൈൽ അനുസരിച്ച് ഷോപ്പിങിന് വാന്റേജ് സർക്കിൾ പോയിന്റുകളും ലഭിക്കും. ഫുഡ് ഗൈഡ്, ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രൊഫൈൽ സ്‌കോർ ട്രാക്കർ എന്നിവയും ആപ്പിൽ ലഭ്യമാണ്.

ഇ ടച്ച് ഓൺലൈൻ ടേം പ്ലാൻ ത്രീ ഇൻ വൺ പ്ലാനാണെന്നും മരണം, അംഗവൈകല്യം, രോഗം എന്നിങ്ങനെ മൂന്ന് അവസ്ഥയിലും പ്രീമിയം മാറ്റം വരുന്ന 40 വർഷത്തെ ടേം പ്ലാൻ മൂന്ന് ലളിതമായ നടപടികളിലൂടെ ലഭ്യമാക്കാമെന്നും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് പ്രസിഡന്റും ചീഫ് ഇൻസ്റ്റിറ്റിയൂഷനൽ ബിസിനസ് ഓഫീസറുമായ വിനീത് പട്‌നി പറഞ്ഞു.