ഹൃദയ – അർബുദ രോഗങ്ങൾക്ക് പരിരക്ഷയുമായി എക്‌സൈഡ് ലൈഫ് സഞ്ജീവനി പോളിസി

Posted on: October 11, 2016

exide-life-logo-big

കൊച്ചി : ഹൃദയ – അർബുദ രോഗങ്ങൾക്ക് സമഗ്ര പരിരക്ഷ നൽകുന്ന എക്‌സൈഡ് ലൈഫ് സഞ്ജീവനി പോളിസി എക്‌സൈഡ് ലൈഫ് ഇൻഷ്വറൻസ് കമ്പനി അവതരിപ്പിച്ചു. ഹൃദ്രോഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന പ്രഥമ ഫിക്‌സഡ് ബെനിഫിറ്റ് പ്ലാനാണിത്.

ഹൃദ്രോഗങ്ങളും കാൻസറും വ്യാപകമാവുകയും ഈ രോഗങ്ങളുടെ ചികിത്‌സയ്ക്ക് ഭീമമായ തുക ആവശ്യമായി വരികയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് എക്‌സൈഡ് ലൈഫ് സഞ്ജീവനി രൂപകൽപന ചെയ്തിട്ടുള്ളത്. ഗുരുതര രോഗങ്ങൾക്കായുള്ള നിലവിലുള്ള പോളിസികളിൽ നിന്ന് വളരെ വ്യത്യസ്തമാണ് എക്‌സൈഡ് ലൈഫ് സഞ്ജീവനി.

രോഗം നിർണയിക്കപ്പെടുമ്പോൾ തന്നെ പോളിസി ഉടമയ്ക്ക് ഒരു നിശ്ചിത തുക ലഭിക്കും. അതിന് ശേഷം പ്രീമിയം അടക്കേണ്ടതുമില്ല. രോഗത്തിന്റെ സ്വഭാവം കണക്കാക്കിയാണ് ഈ തുക നൽകപ്പെടുക. രോഗലക്ഷണങ്ങൾ ലഘുവാണെങ്കിൽ ഇൻഷ്വർചെയ്ത തുകയുടെ 25 ശതമാനവും മിതമാണെങ്കിൽ 50 ശതമാനവും ഗുരുതരമാണെങ്കിൽ 100 ശതമാനവുമാണ് ലഭ്യമാകും.

പോളിസി ഉടമയ്ക്ക് മറ്റ് ആരോഗ്യ ഇൻഷ്വറൻസ് പോളിസികളിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നത് എക്‌സൈഡ് ലൈഫ് സഞ്ജീവനിയിൽ നിന്ന് ലഭിക്കുന്ന സഹായത്തിന് തടസമാകില്ല. പ്രീമിയം തുകയ്ക്ക് 80 ഡി പ്രകാരം ആദായ നികുതി ഇളവും ലഭ്യമാണെന്ന് എക്‌സൈഡ് ലൈഫ് ഇൻഷ്വറൻസ് മാനേജിംഗ് ഡയറക്ടർ ക്ഷിതിജ് ജെയിൻ പറഞ്ഞു.