കാർഡിയാക് കെയർ പോളിസിയിൽ കൂടുതൽ ആനുകൂല്യങ്ങളുമായി സ്റ്റാർ ഹെൽത്ത്

Posted on: July 30, 2016

Star-cardiac-care-insuranceകൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി കാർഡിയാക് കെയർ പോളിസിയിൽ അധിക പ്രീമിയം കൂടാതെ കൂടുതൽ ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്ത് പുതുക്കി. അട്രിയൽ സെപ്റ്റാൽ ഡിഫക്ട്, വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്, പേറ്റന്റ് ഡക്ടസ് ആർട്ടറിയസ്, റേഡിയോ ഫ്രീക്വൻസ് അബ്ലേഷൻ തുടങ്ങിയ കാർഡിയാക് നടപടിക്രമങ്ങൾ കൂട്ടിച്ചേർത്തു.

ഇതിനു പുറമേ ഔട്ട്‌പേഷ്യൻ ചെലവായി ഒറ്റത്തവണ 500 രൂപ വരെ ഉൾപ്പെടുത്തി. ഒരു പോളിസി കാലയളവിൽ മാക്‌സിമം ലഭിക്കുക 1500 രൂപയായിരിക്കും. സ്റ്റാർ നെറ്റ് വർക്ക് ആശുപത്രി, ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിലെ ചെലവുകളേ തിരികെ നൽകുകയുള്ളു.

സം അഷ്വേഡ് തുകയ്ക്കു തുല്യമായ വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജും പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനു പ്രത്യേക മെഡിക്കൽ ചെക്ക് അപ് ഒന്നും ആവശ്യമില്ല. കാർഡിയാക് സർജറിക്കു വിധേയമായവർക്കു ഈ പോളിസി ഒരു അനുഗ്രഹമാണ്. ഈ പദ്ധതിയിൽ രണ്ടു തരം പോളിസികളുണ്ട്. ഗോൾഡ് പ്ലാനും സിൽവർ പ്ലാനും. പ്ലാൻ അനുസരിച്ച് കവറേജിലും വ്യത്യാസമുണ്ടായിരിക്കും.

കാർഡിയാക് രോഗങ്ങൾ കണ്ടെത്തിയവർക്കും പോളിസി എടുക്കുവാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. ജഗന്നാഥൻ പറഞ്ഞു.