സ്റ്റാർ ഹെൽത്ത് ഉത്പന്നങ്ങൾ ബാങ്ക് ഓഫ് ഇന്ത്യ വഴി

Posted on: June 15, 2016

Star-Health-Bank-of-India-M

കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസുമായി ബാങ്ക് ഓഫ് ഇന്ത്യ കോർപറേറ്റ് ഏജൻസി കരാർ വച്ചു. ഇതനുസരിച്ച് സ്റ്റാർ ഹെൽത്ത് ഉത്പന്നങ്ങൾ ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലൂടെയും വിറ്റഴിക്കും.

ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക്വഷറൻസ് ചാനൽ വഴി ഇതുവരെ എത്തിച്ചേരാത്ത ഒരു വലിയവിഭാഗം ഉപഭോക്താക്കളുടെ ഇടയിൽ എത്തിച്ചേരാൻ സഹായിക്കുമെന്നു സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് പ്രകാശ് പറഞ്ഞു. 2015-16-ൽ സ്റ്റാർ ഹെൽത്ത് 2007 കോടി രൂപയുടെ പ്രീമിയം നേടിയതായി പ്രകാശ് അറിയിച്ചു.

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസും ബാങ്ക് ഓഫ് ഇന്ത്യയുമായി കോർപറേറ്റ് ഏജൻസി കരാർ സംബന്ധിച്ച ധാരണാ പത്രം കൈമാറുന്നു. (ഇടത്തു നിന്ന്) ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മെൽവിൻ റെഗോ, സ്റ്റാർ ഹെൽത്ത് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് പ്രകാശ്, ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ആർ സി ബലിയാർസിംഗ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ പി മറാത്തെ തുടങ്ങിയവർ സമീപം.