ഐ ഡി ബി ഐ ഫെഡറലിന് മൂന്ന് പുതിയ പ്ലാനുകൾ

Posted on: August 23, 2014

IDBI-FEDERAL-Logo-b

ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് മൂന്ന് വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിച്ചു. ഇൻകംഷുറൻസ് ഗാരന്റീഡ് മണിബാക്ക് ഇൻഷുറൻസ് പ്ലാൻ, ലൈഫ്ഷുറൻസ് സേവിംഗ്‌സ് ഇൻഷുറൻസ് പ്ലാൻ, വെൽത്ത്ഷുറൻസ് സുവിധ ഗ്രോത്ത് ഇൻഷുറൻസ് പ്ലാൻ എന്നിവയാണ് പുതിയ പ്ലാനുകൾ.

സാമ്പത്തിക സുരക്ഷ, സമ്പാദ്യം, നിക്ഷേപ വളർച്ച തുടങ്ങി ഉപഭോക്താവിന്റെ ജീവിത ഘട്ടങ്ങളിലെ വിവിധ ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ പ്ലാനുകളുടെ ഉദ്ദേശ്യം. പത്ത് വർഷ കാലാവധിയുള്ള മണി ബാക്ക് പ്ലാനാണ് ഇൻകംഷുറൻസ് ഗാരന്റീഡ് മണിബാക്ക് ഇൻഷുറൻസ് പ്ലാൻ. ആറാം വർഷം മുതൽ വാർഷിക വരുമാനം ലഭിച്ചുതുടങ്ങും. 5 വർഷം പ്രീമിയം അടച്ചവർക്കുമാത്രമേ വാർഷിക വരുമാനത്തിന് അർഹതയുള്ളു.

മരണാനുകൂല്യം, ബോണസുകൾ എന്നിവ ഉൾപ്പെടുന്നതാണ് ലൈഫ്ഷുറൻസ് സേവിംഗ്‌സ് ഇൻഷുറൻസ് പ്ലാൻ. ആറാം പോളിസി വർഷം മുതൽ ബോണസുകൾ ഉറപ്പാണ്. മരണാനുകൂല്യത്തിലൂടെ ആശ്രിതന്റെ സാമ്പത്തിക സുരക്ഷ പോളിസി ഉറപ്പുനൽകുന്നു. വനിതകൾക്ക് പ്രീമിയം ഇളവുകളും ഉണ്ട്. പോളിസിയുടെ കീഴിൽ വായ്പാസൗകര്യവും ലഭ്യമാണ്.

യുലിപ് ഇടപാടുകാരെ ലക്ഷ്യമിട്ടുള്ളതാണ് വെൽത്ത്ഷുറൻസ് സുവിധ ഗ്രോത്ത് ഇൻഷുറൻസ് പ്ലാൻ. മൂന്നു പ്ലാനുകൾക്കും ആദായനികുതി 80 സി, 10 (10ഡി) വകുപ്പുകൾ പ്രകാരം ആനുകൂല്യങ്ങളും ഉണ്ട്.

കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും ഉപഭോക്തൃ സൗഹൃദപരമാണെന്ന് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് സിഇഒ വിഗ്‌നേഷ് ഷഹാനെ പറഞ്ഞു. ഉപഭോക്താവിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ പ്ലാനുകളെന്ന് ഐ ഡി ബി ഐ ഫെഡറൽ ഇ ബിസിനസ് തലവൻ അനീഷ് ഖന്ന പറഞ്ഞു.