എക്‌സൈഡ് ലൈഫ് ഇൻകം അഡ്വാന്റേജ് പ്ലാൻ

Posted on: April 30, 2016

Exide-Life-Logo-Big

കൊച്ചി : എക്‌സൈഡ് ലൈഫ് ഇൻഷുറൻസ് ഉറപ്പായ വരുമാനവും ഇൻഷുറൻസ് സംരക്ഷണവും സംയോജിപ്പിച്ച എക്‌സൈഡ് ലൈഫ് ഇൻകം അഡ്വാന്റേജ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ ആവശ്യങ്ങൾക്കനുസരിച്ച് ബോണസ് പേഔട്ടുകളുടെ മെച്ചം കണക്കാക്കി രണ്ട് വരുമാന ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.

എക്‌സൈഡ് ലൈഫ് ഇൻകം അഡ്വാന്റേജ് പ്ലാനിന് കീഴിൽ പോളിസി കാലാവധിയുടെ ആദ്യക്വാർട്ടറിൽ മാത്രമേ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. രണ്ടാംക്വാർട്ടറിൽ വാർഷികാടിസ്ഥാനത്തിൽ കൃത്യമായി വരുമാനം ലഭിക്കും. ഇതിനും പുറമെ ബാധകമായ ബോണസുകളുടെ രൂപത്തിൽ ഓരോ വർഷവും അധിക വരുമാനവും. 16, 24, 30 എന്നിങ്ങനെ മൂന്ന് പോളിസി കാലാവധികളാണ് ലൈഫ് ഇൻഷുറൻസ് സംരക്ഷണം.

കുറഞ്ഞ അധിക പ്രീമിയം നൽകി വിവിധ റൈഡറുകളിലൂടെ വർധിത സംരക്ഷണവും നേടിയെടുക്കാം. എക്‌സൈഡ് ലൈഫ് ക്രിട്ടിക്കൽ ഇൽനെസ് റൈഡർ, എക്‌സൈഡ് ലൈഫ് ആക്‌സിഡന്റൽ ഡെത്ത്, ഡിസെബിലിറ്റി ആൻഡ് ഡിസ്‌മെംബർമെന്റ് റൈഡർ, എക്‌സൈഡ് ലൈഫ് ടേം റൈഡർ എന്നീ വർധിത സംരക്ഷണ റൈഡറുകൾ ലഭ്യമാണ്.