ബജാജ് അലയൻസ് ലൈഫ് പ്രിൻസിപ്പൽ ഗെയിൻ

Posted on: March 29, 2016

Bajaj-Allianz-Life-Principa

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് വരുമാനം ഉറപ്പു നല്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്) പുറത്തിറക്കി. ബജാജ് അലയൻസ് ലൈഫ് പ്രിൻസിപ്പൽ ഗെയിൻ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അടയ്ക്കുന്ന പ്രീമിയം 101 ശതമാനമായി തിരിച്ചു നല്കും. വിപണി താഴേയ്ക്കു പോയാലും ഇതിൽ മാറ്റമില്ല. കൂടാതെ മച്വരിറ്റി കാലാവധി വരെ തുടരുന്നവർക്കു പ്രത്യേക ഗാരന്റീഡ് ലോയൽറ്റി തുകയും നല്കും. മച്വരിറ്റി തുകയായി ലഭിക്കുന്നത് ഗാരന്റീഡ് ലോയൽറ്റി തുക ഉൾപ്പെടെയുള്ള ഫണ്ട് മൂല്യമോ അടച്ച പ്രീമിയത്തിന്റെ 101 ശതമാനമോ ഏതാണ് കൂടുതൽ അതായിരിക്കും.

പത്തുവർഷം വരെ കലാവധിയിലുള്ള പോളിസിക്ക് ഒരു വർഷത്തെ പ്രീമിയത്തിന്റെ നാല് ശതമാനമാണ് ലോയൽറ്റി തുകയായി കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുക. പോളിസി കാലാവധി പത്തു വർഷത്തിനു മുകളിലാണെങ്കിൽ ഒരു വർഷത്തെ പ്രീമിയത്തിന്റെ 15 ശതമാനം ഗാരന്റീഡ് ലോയൽറ്റിയായി ലഭിക്കും. പരമാവധി 15 വർഷത്തെ കാലാവധിയിലുള്ള പ്രിൻസിപ്പൽ ഗെയിനിന്റെ ഒരു വർഷത്തെ കുറഞ്ഞ പ്രീമിയം 35,000 രൂപയാണ്.

മച്വരിറ്റി ആനുകൂല്യങ്ങൾ ഗഡുക്കളായി പിൻവലിക്കാനുള്ള ഓപ്ഷനും ഈ പദ്ധതിയോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു കൂടിയത് അഞ്ചുവർഷമാണ് അനുവദിക്കുക. അപ്രതീക്ഷിത കാരണങ്ങളാൽ ഫണ്ടിന്റെ മൂല്യം കുറഞ്ഞുപോകുന്നതു സംരക്ഷിക്കാൻ ഈ ഓപ്ഷൻ പോളിസി ഉടമയെ സഹായിക്കും. കൂടാതെ പ്രമീയത്തിൽ എത്ര ഭാഗം ഇക്വിറ്റിയിലും എത്ര ഭാഗം ഡെറ്റിലും വേണമെന്നു നിശ്ചയിക്കാവുന്ന ഓട്ടോമാറ്റിക് ഗാരന്റീഡ് ബിൽഡർ പോർട്ട്‌ഫോളിയോ സ്ട്രാറ്റജിയും ഇതിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പോളിസി ഉടമ പോളിസി കാലയളവിൽ മരിച്ചാൽ സം അഷ്വേഡ് തുകയോ ഫണ്ട് മൂല്യമോ മരിക്കുന്നതുവരെ അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ ഏതാണ് കൂടുതൽ അതാണു ആശ്രിതർക്കു ലഭിക്കുക.