ഓൺലൈൻ പോളിസി ബജാജ് അലയൻസ്-പോളിസിബസാർ ധാരണ

Posted on: August 17, 2014

Bajaj-Alianz-B

ബജാജ് അലയൻസ്, ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിന് പോളിസിബസാർ ഡോട്‌കോമുമായി ധാരണയിലെത്തി.

ഐ സെക്യുർ, ഫ്യൂച്വർ ഗെയിൻ, ലൈഫ് ലോംഗ് അഷ്വർ തുടങ്ങി നിലവിൽ ഓൺലൈനിലൂടെ ലഭിക്കുന്നവയ്ക്കു പുറമേ മറ്റ് ഉത്പന്നങ്ങളും പോളിസിബസാർ ഡോട്‌കോമിലൂടെ ലഭിച്ചുതുടങ്ങുമെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സി ഇ ഒയുമായ അനുജ് അഗർവാൾ പറഞ്ഞു.

താരതമ്യത്തിലൂടെ അനുയോജ്യമായ പോളിസികൾ തെരഞ്ഞെടുക്കാൻ വിപുലമായ സാധ്യതയാണ് പുതിയ സഖ്യത്തിലൂടെ ജനങ്ങൾക്കു ലഭിക്കുന്നതെന്ന് പോളിസിബസാർ ഡോട്‌കോം സിഇഒയും സഹസ്ഥാപകനുമായ യാഷിഷ് ദഹിയ ചൂണ്ടിക്കാട്ടി.